റിയാദ്: സൗദി അറേബ്യയ്ക്ക് നേരെ വീണ്ടും ഹൂതി വിമതരുടെ ആക്രമണശ്രമം. റിയാദ്, മദീന എന്നിവിടങ്ങൾ ലക്ഷ്യമിട്ട് നടത്തിയ വലിയ തോതിലുള്ള ആക്രമണങ്ങളെ സൗദി പ്രതിരോധ സേനയുടെ സമയോചിത ഇടപെടലിലൂടെ തകർത്തു.
ഹൂതികളുടെ നാല് ഡ്രോണുകളാണ് സേന പൂർണ്ണമായി തകർത്തത്. രാജ്യത്തിന്റെ പരമാധികാരവും സമാധാന അന്തരീക്ഷവും തകർക്കാൻ ലക്ഷ്യമിട്ട് എത്തുന്ന ഇത്തരം ഭീകരവാദ ശക്തികളെ ഉരുക്ക് മുഷ്ടിയോടെ നേരിടുമെന്ന് സഖ്യസേന വ്യക്തമാക്കി.
സമയോചിതമായ പ്രതിരോധത്തിലൂടെ വൻ ദുരന്തമാണ് ഒഴിവായത്. സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ പ്രസ്തുത മേഖലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
നിലവിലെ വിവരങ്ങൾ പ്രകാരം ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം, മുൻപ് ദമാം വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ട
ഇന്ത്യക്കാരന്റെ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടു. ഉത്തർപ്രദേശ് സ്വദേശിയായ കമലേഷ്പൂർ പാണ്ഡേ ആണ് മരണപ്പെട്ടത്.
വിമാനത്താവളത്തിലെ ഗ്രൗണ്ട് സ്റ്റാഫായി ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസങ്ങളിൽ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങൾ ലക്ഷ്യമിട്ട് വ്യാപകമായ ആക്രമണങ്ങളാണ് അരങ്ങേറിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

