രാജ്യത്തെ ആദ്യ സമ്പൂർണ ഇ-മാലിന്യമുക്ത ജില്ലയായി വയനാട് മാറുന്നതിന്റെ മുന്നോടിയായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. കൽപറ്റയിൽ മന്ത്രി ടി.
സിദ്ദീഖിന്റെ അധ്യക്ഷതയിലാണ് നിർണായക യോഗം ചേർന്നത്. ഇ-മാലിന്യമുക്ത വയനാടെന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിനായി തദ്ദേശസ്ഥാപനങ്ങളും വ്യാപാര സ്ഥാപനങ്ങളും വ്യക്തികളും കുടുംബങ്ങളും ഒത്തൊരുമിച്ച് ഉത്തരവാദിത്വത്തോടെ മുന്നോട്ടുവരണമെന്ന് മന്ത്രി അഭ്യർഥിച്ചു.
ജില്ലയിലെ മുഴുവൻ വാർഡുകളും പഞ്ചായത്തുകളും വരുന്ന നവംബർ ഒന്ന് നകം ഇ-മാലിന്യമുക്തമായി ഔദ്യോഗികമായി പ്രഖ്യാപിക്കും. ഹരിത കർമസേനയെ പൂർണസജ്ജമാക്കി ജില്ലയിലെ മുഴുവൻ പ്രദേശങ്ങളും കേന്ദ്രീകരിച്ചുള്ള മാലിന്യ ശേഖരണം ഊർജിതമാക്കണമെന്ന് അധികൃതർ നിർദേശിച്ചു.
വീടുകൾ, വ്യാപാര സ്ഥാപനങ്ങൾ, റസ്റ്റോറന്റുകൾ, റിസോർട്ടുകൾ, പൊതുസ്ഥലങ്ങൾ എന്നിവടങ്ങളിൽ നിന്നുള്ള ഇ-മാലിന്യങ്ങൾ കൃത്യമായി ശേഖരിച്ച് നീക്കം ചെയ്യണം. ത്രിതല പഞ്ചായത്തുകളുടെ നേതൃത്വത്തിൽ മാലിന്യ ശേഖരണത്തിനും ശാസ്ത്രീയ സംസ്കരണത്തിനുമുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും, ജനകീയ പങ്കാളിത്തത്തോടെ പ്രഖ്യാപനം വൻ വിജയമാക്കുമെന്നും യോഗത്തിൽ പങ്കെടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷൻമാർ വ്യക്തമാക്കി.
ഇതിന്റെ ഭാഗമായി വിവിധ സന്നദ്ധ സംഘടനകളുടെ ഓൺലൈൻ യോഗവും മന്ത്രി ടി. സിദ്ദീഖിന്റെ അധ്യക്ഷതയിൽ ചേർന്നു.
ഈ ചരിത്രപരമായ ദൗത്യത്തിന് എല്ലാ സംഘടനകളും പൂർണ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. യോഗത്തിൽ തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടർ പി.സി മജീദ്, ജില്ലാ പ്ലാനിങ് ഓഫിസർ എം.
കലാമുദ്ദീൻ, ശുചിത്വ മിഷൻ കോ ഓർഡിനേറ്റർ കെ.എസ്. സജീഷ്, പ്രോഗ്രാം ഓഫിസർ കെ.
അനൂപ് എന്നിവർക്കൊപ്പം വിവിധ സംഘടനകളുടെ പ്രതിനിധികളും സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

