ഡല്‍ഹി: ജന്തര്‍ മന്തറിലെ മിന്നല്‍ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസില്‍ സിജെപി നേതാക്കള്‍ക്ക് ജാമ്യം ലഭിച്ചില്ല.
കേസില്‍ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരുടെ ജുഡീഷ്യല്‍ കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി കോടതി ഉത്തരവിട്ടു. ഇരുവരും റിമാൻഡിൽ തുടരുമെന്ന് അധികൃതർ അറിയിച്ചു.
ഡല്‍ഹിയിലെ മന്ദിര്‍ മാര്‍ഗ് പോലീസ് സ്റ്റേഷനില്‍ പുതുതായി നിയമിതനായ സ്പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നിലാണ് ഇരുനേതാക്കളേയും ഹാജരാക്കിയത്. കഴിഞ്ഞ ഒക്ടോബര്‍ 13-ാം തിയതിയാണ് ഇരുവരും ജുഡീഷ്യല്‍ കസ്റ്റഡിയിലാകുന്നത്.
സിജെപിയുടെ പ്രധാന നേതാക്കളും കണ്വീനറുമാരായ ഇരുവരുടെയും മോചനം വൈകിപ്പിക്കുന്നതിനായി ജാമ്യ നടപടികള്‍ മനപ്പൂര്‍വം നീട്ടിക്കൊണ്ടുപോകുന്നുവെന്ന ആക്ഷേപങ്ങള്‍ ശക്തമാകുന്നതിനിടയിലാണ് പുതിയ നടപടി. ജന്തര്‍ മന്തറിലേക്ക് പ്രവേശിക്കാനുള്ള പൂട്ടിയിട്ട
ഗേറ്റ് ചാടിക്കടന്ന് ദേശീയ പതാക ഉയര്‍ത്തി മിന്നല്‍ പ്രതിഷേധം സംഘടിപ്പിച്ചതിനാണ് നേതാക്കള്‍ക്കെതിരെ കേസെടുത്ത് കസ്റ്റഡിയിലെടുത്തത്. ജാമ്യാപേക്ഷയിന്മേലുള്ള ഉത്തരവുകള്‍ വൈകുന്നത് അസംബന്ധമാണെന്ന് സിജെപി വക്താവ് രത്ന സിങ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ നേരത്തെ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു.
പ്രോസിക്യൂഷന് നിയമപരമായ ശക്തമായ വാദങ്ങള്‍ ഒന്നും തന്നെ ഉന്നയിക്കാന്‍ സാധിച്ചില്ലെന്നും വെറും അനുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടികളെന്നും രത്നാ സിങ് വ്യക്തമാക്കി. ജുഡീഷ്യല്‍ കസ്റ്റഡി നീട്ടേണ്ട
യാതൊരുവിധ സാഹചര്യവുമില്ലെന്നായിരുന്നു അവരുടെ പ്രതികരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

