രാഷ്ട്രീയ രംഗത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ച് കോട്ടയം നഗരത്തിൽ പുതിയ ഫ്ലെക്സ് ബോർഡ് സ്ഥാപിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചിത്രം ഉൾപ്പെടുത്തിയാണ് നഗരത്തിൽ ബോർഡ് ഉയർന്നിരിക്കുന്നത്.
ഒരു കൂട്ടം കോൺഗ്രസ് പ്രവർത്തകരുടെ പേരിൽ സ്ഥാപിച്ചിട്ടുള്ള ഈ ഫ്ലെക്സിൽ ‘ഒന്നും മറന്നിട്ടില്ല വിജയാ…’ എന്ന തലക്കെട്ടാണ് നൽകിയിട്ടുള്ളത്. ‘നിങ്ങൾ മറന്നാലും ഞങ്ങൾ മറക്കില്ല, ഒന്നും മറന്നിട്ടില്ല വിജയാ..
ഞങ്ങളുടെ സാറിനോട് ചെയ്തതൊന്നും മറക്കാനാവില്ല ഞങ്ങൾക്ക്’ എന്നാണ് ബോർഡിലെ പ്രധാന വരികൾ. സിഎംആർഎൽ–എക്സാലോജിക് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനോട് സർക്കാർ അനുഭാവപൂർവമായ സമീപനമാണ് സ്വീകരിക്കുന്നത് എന്ന തരത്തിൽ വിവിധ കോണുകളിൽ നിന്ന് വിമർശനങ്ങൾ ഉയരുന്ന പശ്ചാത്തലത്തിലാണ് ഈ ഫ്ലെക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
മുൻപ് പിണറായി വിജയനും സിപിഎമ്മും ഉമ്മൻ ചാണ്ടിയെ രാഷ്ട്രീയമായി വേട്ടയാടിയത് മറക്കരുതെന്നും, അന്നേരം ലഭിക്കാത്ത നീതിയാണ് ഇപ്പോൾ പിണറായി വിജയന് ലഭിക്കുന്നതെന്നും കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ മാത്യു കുഴൽനാടൻ വിമർശനം ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിക്ക് എതിരെ നേരിട്ട് കേസെടുക്കാതെ പ്രാഥമികാന്വേഷണത്തിലേക്ക് ഒതുങ്ങുന്ന സർക്കാർ നിലപാടിനെതിരെയും യോഗത്തിൽ ചോദ്യങ്ങൾ ഉയർന്നിരുന്നു.
എന്നാൽ, പ്രതികാര നടപടികൾക്ക് മുതിരാതെ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ നിയമപരമായ നിലപാടുകൾ സ്വീകരിക്കുന്നതാണ് ഉചിതം എന്നായിരുന്നു രമേശ് ചെന്നിത്തലയുടെ മറുപടി. മുഖ്യമന്ത്രിയും മന്ത്രിമാരും ഭൂരിപക്ഷം എംഎൽഎമാരും ഈ അഭിപ്രായത്തെ പിന്തുണയ്ക്കുകയാണുണ്ടായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

