ചെന്നൈ: പ്രത്യേക ലോക്സഭ സമ്മേളനത്തിന് മുന്നോടിയായി പാര്ട്ടി അധ്യക്ഷന് എം കെ സ്റ്റാലിന്റെ നേതൃത്വത്തില് ചേര്ന്ന ഡിഎംകെ എംപിമാരുടെ യോഗം എസ്ഐആറിനെതിരെ പ്രമേയം പാസാക്കി. യോഗത്തില് ആകെ മൂന്ന് പ്രമേയങ്ങളാണ് പാസാക്കിയത്.
എസ്ഐആര് നടപടികള് പൂര്ണ്ണമായും റദ്ദാക്കണമെന്നും, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര് (സിഇസി) ഗ്യാനേഷ് കുമാര് സ്ഥാനത്ത് നിന്ന് രാജിവെക്കണമെന്നും യോഗം പാസാക്കിയ പ്രമേയത്തില് ആവശ്യപ്പെട്ടു. മണ്ഡല പുനര്നിര്ണ്ണയം, വനിതാ സംവരണ ബില് തുടങ്ങിയ സുപ്രധാന വിഷയങ്ങള് ചര്ച്ച ചെയ്യുമെന്നായിരുന്നു ആദ്യ സൂചനകളെങ്കിലും, എസ്ഐആര് വിഷയം മാത്രമാണ് യോഗത്തില് പ്രധാനമായും ചര്ച്ച ചെയ്തത്.
ഇതിനുപുറമെ, ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്ക്ക് (ഇവിഎം) പകരം വീണ്ടും പോസ്റ്റല് ബാലറ്റ് സമ്പ്രദായത്തിലേക്ക് തിരഞ്ഞെടുപ്പ് പ്രക്രിയ തിരിച്ചുപോകണമെന്ന ആവശ്യവും ഡിഎംകെ എംപിമാരുടെ യോഗം ശക്തമായി ഉന്നയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

