കൊച്ചി: മൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശേരി മിനികൂപ്പര് അപകട കേസില് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള കോടതി ഉത്തരവിന്റെ കൂടുതല് വിവരങ്ങള് പുറത്തുവന്നു.
അപകടസമയത്ത് വാഹനമോടിച്ച ഡ്രൈവര് മദ്യപിച്ചിരുന്നതായി രക്തപരിശോധനാ ഫലങ്ങളില് വ്യക്തമാണെന്ന് കോടതി ഉത്തരവില് ചൂണ്ടിക്കാണിക്കുന്നു. സംഭവുമായി ബന്ധപ്പെട്ട് ദൃക്സാക്ഷി മൊഴികളും നിര്ണായകമായ സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
പ്രധാന പ്രതിയായ സുഹൈല് മദ്യപിച്ചിട്ടുണ്ടെന്ന് വ്യക്തമായിട്ടും, കൂടെയുണ്ടായിരുന്ന മറ്റ് മൂന്ന് പ്രതികളും വാഹനം അമിതവേഗതയില് ഓടിക്കുവാന് പ്രോത്സാഹിപ്പിക്കുകയായിരുന്നുവെന്ന് കോടതി ഉത്തരവില് പരാമർശിക്കുന്നുണ്ട്. പ്രതികള് ജാമ്യത്തില് പുറത്തിറങ്ങിയാല് സാക്ഷികളെ സ്വാധീനിക്കാനും, തെളിവുകള് നശിപ്പിക്കാനും, ഒളിവില് പോകാനും സാധ്യതയുണ്ടെന്ന് വിലയിരുത്തിയാണ് കോടതി ജാമ്യം നിഷേധിച്ചത്.
കേസിന്റെ അന്വേഷണം നിലവില് പ്രാഥമിക ഘട്ടത്തിലാണെന്നും, കൂടുതല് ഡിജിറ്റല് തെളിവുകള് ഇനി ശേഖരിക്കാനുണ്ടെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

