സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് റദ്ദാക്കിയ നടപടി **ഒക്ടോബര് 24** വരെ നീട്ടി **എയര് ഇന്ത്യയും എയര് ഇന്ത്യ എക്സ്പ്രസും**. ജിദ്ദ, റിയാദ്, ദമാം തുടങ്ങിയ പ്രമുഖ റൂട്ടുകളിലെ സര്വീസുകളെയാണ് ഈ തീരുമാനം ബാധിച്ചിരിക്കുന്നത്.
സുരക്ഷാ മുന്കരുതലുകളുടെ ഭാഗമായി സൗദിയിലേക്കുള്ള വിമാന സര്വീസുകള് ആദ്യം **ഒക്ടോബര് 20** വരെയാണ് നിർത്തിവെച്ചിരുന്നത്. ഈ കാലാവധിയാണ് നിലവിൽ **ഒക്ടോബര് 24** വരെ ദീർഘിപ്പിച്ചിട്ടുള്ളത്.
അതേസമയം, മറ്റ് ജിസിസി രാജ്യങ്ങളില് നിന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങാന് ആഗ്രഹിക്കുന്ന യാത്രക്കാര്ക്കായി ആവശ്യമായ ബദല് സൗകര്യങ്ങള് ഒരുക്കുമെന്ന് **എയര് ഇന്ത്യ** വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

