കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരിക്ക് നിയമപോരാട്ടത്തിൽ ആശ്വാസം. അദ്ദേഹത്തിന് എതിരായ ശിക്ഷാവിധിയാണ് കേരള ഹൈക്കോടതി മരവിപ്പിച്ചത്.
സെപ്റ്റംബർ 18 മുതൽ ജയിൽ ശിക്ഷ അനുഭവിച്ചു വരികയായിരുന്നു അദ്ദേഹം. കോട്ടയം വിജിലൻസ് കോടതിയാണ് മുൻപ് ടോമിൻ ജെ തച്ചങ്കരിക്ക് തടവുശിക്ഷ വിധിച്ചത്.
ഈ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. 2003 ജനുവരി 1 മുതൽ 2007 ജൂലൈ 7 വരെയുള്ള കാലയളവിൽ വരുമാനത്തിൽ കവിഞ്ഞ രീതിയിൽ 64 ലക്ഷം രൂപ വിലമതിക്കുന്ന അനധികൃത സ്വത്ത് സമ്പാദിച്ചു എന്ന കേസിലാണ് നടപടി ഉണ്ടായത്.
നാല് വർഷം തടവിനാണ് കോട്ടയം വിജിലൻസ് കോടതി അദ്ദേഹത്തെ ശിക്ഷിച്ചിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

