ആലപ്പുഴയിൽ പുതിയ വൈദ്യുത കണക്ഷൻ നൽകുന്ന ജോലികൾക്കിടയിൽ കെഎസ്ഇബിയുടെ കരാർ തൊഴിലാളിക്ക് ദാരുണാന്ത്യം. നോർത്ത് ആര്യാട് പുറത്തറയിൽ വിഷ്ണുകുമാർ (35) ആണ് വൈദ്യുതാഘാതമേറ്റ് മരിച്ചത്.
ബുധനാഴ്ച വൈകിട്ട് 5 മണിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ അപകടം സംഭവിച്ചത്. കെഎസ്ഇബിയുടെ പ്രവൃത്തികളുടെ കരാറെടുത്തിട്ടുള്ള രമേശൻ എന്നയാളുടെ അനന്തരവനാണ് അപകടത്തിൽ ജീവൻ നഷ്ടമായ വിഷ്ണുകുമാർ.
സംഭവത്തിൽ ഔദ്യോഗിക വിവരശേഖരണവും തുടർനടടികളും പുരോഗമിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

