കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് (കെഎഫ്ബി) കോട്ടയം ജില്ലാ ഘടകത്തിന്റെ 47ാമത് ജില്ലാ സമ്മേളനവും ജനറൽ ബോഡിയും കാഞ്ഞിരപ്പള്ളി പേട്ട ഗവ.
ഹൈസ്കൂളിൽ വെച്ച് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ തോമസ് കുന്നപ്പിള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗം കാഞ്ഞിരപ്പള്ളി എംഎൽഎ റോണി കെ.
ബേബി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കെഎഫ്ബി സംസ്ഥാന വൈസ് പ്രസിഡന്റ് ജി.മണികണ്ഠൻ, സ്കൂൾ ഹെഡ്മിസ്ട്രസ് ബിജിമോൾ, വൈസ് പ്രസിഡന്റ് ജോയ്സൺ തോമസ് തുടങ്ങിയവർ സംസാരിച്ചു.
ചടങ്ങിന് ജില്ലാ പ്രസിഡന്റ് തോമസ് മൈക്കിൾ സ്വാഗതവും ജില്ലാ സെക്രട്ടറി ടി.എസ്.ബിജുമോൻ നന്ദിയും രേഖപ്പെടുത്തി. ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള 60ഓളം പ്രതിനിധികൾ സമ്മേളനത്തിൽ സന്നിഹിതരായിരുന്നു.
സമ്മേളനത്തിന്റെ ഭാഗമായി നടന്ന തിരഞ്ഞെടുപ്പിൽ ജില്ലാ കമ്മിറ്റിയിൽ ഒഴിവുവന്ന വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ടി.കെ.ശാന്തയേയും നിർവാഹക സമിതി അംഗങ്ങളായി അഗസ്റ്റിൻ ജോസഫ്, ടി.ടി.രാധാമണി എന്നിവരെയും തിരഞ്ഞെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

