കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിക്ക് സമീപം അഭയാർഥി ബോട്ട് മറിഞ്ഞുണ്ടായ ദുരന്തത്തിൽ 15 കുട്ടികൾ ഉൾപ്പെടെ 139 പേർ മരണപ്പെട്ടു. ഒക്ടോബർ എട്ടിന് അർധരാത്രിയോടെ ഒബോക് നഗരത്തിന് സമീപത്തുവെച്ചാണ് വൻ ദുരന്തം സംഭവിച്ചത്.
അപകടത്തിൽ 84 പേരെക്കൂടി കണ്ടെത്താനുണ്ടെന്നും ഔദ്യോഗിക വിവരങ്ങൾ വ്യക്തമാക്കുന്നു. ജിബൂട്ടിയിൽ നിന്നും യെമനിലേക്ക് കുടിയേറാൻ ശ്രമിച്ചവരാണ് അപകടത്തിൽപ്പെട്ട
ബോട്ടിൽ ഉണ്ടായിരുന്നത്. അന്താരാഷ്ട്ര കുടിയേറ്റ സംഘടനയുടെ (ഐഒഎം) കണക്കുകൾ പ്രകാരം ഏകദേശം 305 യാത്രക്കാരാണ് ഈ ബോട്ടിലുണ്ടായിരുന്നത്.
ഇതിൽ 139 പേരുടെ ജീവൻ നഷ്ടപ്പെട്ടതായി സംഘടന സ്ഥിരീകരിച്ചിട്ടുണ്ട്. അപകടത്തിൽപ്പെട്ടവരെല്ലാം എത്യോപ്യൻ സ്വദേശികളാണെന്നും അധികൃതർ വ്യക്തമാക്കി.
ബാബ് അൽ-മന്ദെബ് കടലിടുക്ക് വഴി യെമനിലേക്കും, തുടർന്ന് ഗൾഫ് രാജ്യങ്ങളിലേക്കും മെച്ചപ്പെട്ട ജീവിത സാഹചര്യം തേടി യാത്ര തിരിച്ചവരാണ് ഇവർ.
ദാരിദ്ര്യവും കടുത്ത പട്ടിണിയും അരക്ഷിതാവസ്ഥയും കാരണം ജീവൻപോലും പണയംവെച്ച് അപകടം നിറഞ്ഞ ഈ സമുദ്രമാർഗം തിരഞ്ഞെടുക്കാൻ പലരും നിർബന്ധിതരാകുകയാണെന്ന് അന്താരാഷ്ട്ര കുടിയേറ്റ സംഘടന വിലയിരുത്തി. രക്ഷാപ്രവർത്തനങ്ങളും തിരോധാനവുമായി ബന്ധപ്പെട്ട
അന്വേഷണങ്ങളും പുരോഗമിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

