യുപിഐ ഇടപാടുകൾക്ക് അധിക നിരക്കുകൾ ഏർപ്പെടുത്താനുള്ള നീക്കം അടിയന്തരമായി ഉപേക്ഷിക്കണമെന്ന് കേരള ജ്വല്ലേഴ്സ് അസോസിയേഷൻ കോഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. ഡിജിറ്റൽ സാമ്പത്തിക വിനിമയങ്ങളെ പ്രോത്സാഹിപ്പിക്കേണ്ട
ഈ ഘട്ടത്തിൽ ഇത്തരം നടപടികൾ സ്വീകരിക്കുന്നത് വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ഒരുപോലെ കനത്ത തിരിച്ചടിയാകുമെന്ന് കൊച്ചിയിൽ ചേർന്ന യോഗം വിലയിരുത്തി. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് ഒക്ടോബർ 13-ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (KGSMA) സംസ്ഥാന വ്യാപകമായി കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുന്നിൽ സംഘടിപ്പിക്കുന്ന പ്രതിഷേധ ധർണ്ണയ്ക്ക് യോഗം പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.
ചെറുകിട വ്യാപാരികളുടെ പ്രവർത്തനച്ചെലവ് വർധിപ്പിക്കുന്ന ഏത് നീക്കവും പിന്നോട്ട് വലിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
തുടർന്ന് നടന്ന ചടങ്ങിൽ ഡോ. ബി.
ഗോവിന്ദൻ (AKGSMA), എം.പി. അഹമ്മദ്, രാജേഷ് കല്യാൺ, എ.കെ.
നിഷാദ് (കേരള ജ്വല്ലേഴ്സ് ഫെഡറേഷൻ), ഷാജു ചിറയത്ത് (KGSDA), സുഹാസ് റാവു, കൃഷ്ണകുമാർ ഉണ്ണി, ഷിനോ മാത്യു തുടങ്ങിയ പ്രമുഖർ സംസാരിച്ചു. യുപിഐ നിരക്ക് വർദ്ധനവിനെതിരെയുള്ള പ്രതിഷേധത്തിൽ ശക്തമായ ഐക്യദാർഢ്യം തുടരാൻ യോഗം തീരുമാനിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

