ജർമ്മനിയിലെ തൊഴിലധിഷ്ഠിത പരിശീലന പരിപാടികളായ ‘ഔസ്ബിൽഡുങ്’ പ്രോഗ്രാമുകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നതായി കാണിച്ച് ബെൻക ഗ്രൂപ്പ് പ്രസിദ്ധീകരിച്ച പരസ്യത്തിൽ ജാഗ്രത പാലിക്കണമെന്ന് നോർക്ക റൂട്ട്സ് അറിയിച്ചു. മനോരമ ക്വിക്ക് കേരള വഴി പ്രസിദ്ധീകരിച്ച പരസ്യത്തെത്തുടർന്നാണ് അധികൃതരുടെ ഔദ്യോഗിക മുന്നറിയിപ്പ് പുറത്തുവന്നിട്ടുള്ളത്.
വിദേശ തൊഴിലവസരങ്ങളുടെയും പരിശീലനങ്ങളുടെയും പേരിൽ നടക്കുന്ന വ്യാജ പ്രചാരണങ്ങളിൽ വഞ്ചിതരാകരുതെന്നും ഉദ്യോഗാർത്ഥികൾ അതീവ ജാഗ്രത പുലർത്തണമെന്നും നോർക്ക റൂട്ട്സ് അധികൃതർ ഓർമ്മിപ്പിച്ചു. ഔദ്യോഗിക അനുമതികളില്ലാത്ത ഇത്തരം ഏജൻസികളുടെ വാഗ്ദാനങ്ങളിൽ കുടുങ്ങി സാമ്പത്തിക നഷ്ടം വരുത്തിവെക്കരുതെന്നും ഔദ്യോഗിക ചാനലുകൾ വഴിമാത്രം വിവരങ്ങൾ തേടണമെന്നും നിർദ്ദേശമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

