കണ്ണൂർ എഡിഎം ആയിരിക്കെ അന്തരിച്ച നവീൻ ബാബുവിന്റെ മകൾ നിരഞ്ജന എൻ.നായർ ഔദ്യോഗിക ജീവിതത്തിലേക്ക് കടന്നു. കൊച്ചി പനമ്പിള്ളിനഗറിലെ ഭക്ഷ്യസുരക്ഷാ ഓഫിസിൽ ഫുഡ് സേഫ്റ്റി ഓഫിസറായിട്ടാണ് അവർ ചുമതലയേറ്റത്.
ബിടെക് ബിരുദധാരിയായ നിരഞ്ജനയ്ക്ക് മുഖ്യമന്ത്രി വി.ഡി.സതീശൻ നേരിട്ടാണ് നിയമന ഉത്തരവു കൈമാറിയിരുന്നത്. പുതിയ ഉത്തരവാദിത്വത്തിലേക്ക് പ്രവേശിച്ച നിരഞ്ജനയ്ക്ക് ആശംസകളുമായി രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ രംഗത്തെത്തിയിട്ടുണ്ട്.
ഭക്ഷ്യസുരക്ഷാ വകുപ്പിലേക്കു മാത്രമല്ല, തന്റെ മണ്ഡലമായ തൃക്കാക്കരയിലേക്കുകൂടി നിരഞ്ജനയെ സ്വാഗതം ചെയ്യുന്നതായി ഉമാ തോമസ് എംഎൽഎ സമൂഹ മാധ്യമത്തിലൂടെ വ്യക്തമാക്കി. നിരഞ്ജനയ്ക്കൊപ്പം നിൽക്കുന്ന ചിത്രവും എംഎൽഎ ഇതിനോടൊപ്പം പങ്കുവെച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

