തിരുവനന്തപുരം: ചിറയിൻകീഴിൽ പൊലീസ് മർദ്ദനമേറ്റ് സജി എന്ന യുവാവ് മരിച്ചെന്ന സംഭവത്തിൽ പൊലീസിനും ആശുപത്രി അധികാരികൾക്കുമെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. സംഭവത്തിൽ യുവാവിന് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ നിന്ന് വേണ്ടത്ര ചികിത്സ ലഭിച്ചില്ലെന്നാണ് പ്രധാന ആരോപണം.
എന്നാൽ, യുവാവിന് മർദ്ദനമേറ്റ വിവരം ആശുപത്രി അധികാരികളെ അറിയിച്ചിരുന്നില്ലെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. ബന്ധുക്കൾ പറഞ്ഞ അസുഖങ്ങൾക്ക് ആവശ്യമായ മരുന്നുകൾ നൽകിയിരുന്നുവെന്നും സൂപ്രണ്ട് വിശദീകരിച്ചു.
വീടിന്റെ മുന്നിൽ നിൽക്കുകയായിരുന്ന പെരുകുഴി സ്വദേശിയായ സജിയെ പൊലീസ് അന്യായമായി മർദ്ദിച്ചുവെന്നാണ് കുടുംബത്തിന്റെ പരാതി. ഇതിനുപിന്നാലെ യുവാവ് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നുവെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
രക്തം ഛർദിച്ചതിനെ തുടർന്ന് 4-ാം തീയതി രാത്രിയിലാണ് സജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

