അനാവശ്യമായ ആൻജിയോപ്ലാസ്റ്റി ചികിത്സകൾ ഒഴിവാക്കണമെന്ന മുഖ്യമന്ത്രി വി.ഡി.സതീശൻ നടത്തിയ പരാമർശത്തിന് പൂർണ്ണ പിന്തുണയുമായി കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ഹൃദ്രോഗ വിഭാഗം മേധാവി ഡോ.
ജി.രാജേഷ് രംഗത്ത്. ഒരുനാൾ ആരെങ്കിലും സത്യം വിളിച്ചുകൂവുമെന്നും അതിനു ധൈര്യവും ഭവിഷ്യത്തുകൾ താങ്ങാനുള്ള കരുത്തും ഉള്ള ഒരാൾ ഇതു തുറന്നു പറഞ്ഞത് നന്നായെന്നും ഇതു 100% സത്യമാണെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് കാർഡിയോളജി ഒപിയിൽ ദിവസേന അഞ്ഞൂറ് മുതൽ അറുന്നൂറ് വരെ രോഗികളാണ് ചികിത്സ തേടിയെത്തുന്നത്.
എന്നാൽ ഇവിടെ കഴിഞ്ഞ ശനിയാഴ്ച നടന്നത് പതിനഞ്ചിൽ താഴെ ആൻജിയോപ്ലാസ്റ്റി കേസുകൾ മാത്രമാണെന്ന് ഡോക്ടർ ചൂണ്ടിക്കാണിക്കുന്നു. മുഖ്യമന്ത്രിയുടെ പ്രസ്താവന അത്രയേറെ വാസ്തവമാണെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിൽ അദ്ദേഹം ഉന്നയിച്ച പ്രമുഖ കാര്യങ്ങൾ താഴെ പറയുന്നവയാണ്: “ഏതെങ്കിലും മെഡിക്കൽ സ്പെഷ്യൽറ്റി വല്ലാതെ തരം താഴ്ന്നിട്ടുണ്ടെങ്കിൽ അതു കാർഡിയോളജി ആണ്. അതിന്റെ ഒരു കാരണം ഡിഎം സീറ്റുകൾ കുത്തനെ കൂട്ടിയതാണ്.
ഞാൻ പഠിക്കുമ്പോൾ കേരളത്തിൽ ആകെ ഉണ്ടായിരുന്നത് 3 സീറ്റുകൾ, ഒരെണ്ണം ലക്ചറർ കോട്ട ആയിരുന്നു.
ഇപ്പോൾ കേരളത്തിൽ മാത്രം മുപ്പതിൽ കൂടുതൽ. ഇത്രയും കൂട്ടരുത് എന്നു പറഞ്ഞ ഒരു പ്രഫസറെ, യോഗത്തിൽ പരസ്യമായി വഴക്കു പറഞ്ഞ അന്നത്തെ ഹെൽത്ത് സെക്രട്ടറിയെ ഓർമ വരുന്നു.
അനുഭവിച്ചോ…” ഈ വിഷയത്തിൽ ശക്തമായ നിലപാട് സ്വീകരിച്ച മുഖ്യമന്ത്രിയെ അഭിനന്ദിച്ചുകൊണ്ടാണ് ഡോ. ജി.രാജേഷ് തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

