തിരുവനന്തപുരം നഗരത്തിൽ യൂത്ത് കോൺഗ്രസിന്റെ നൈറ്റ് മാർച്ചിനിടയിൽ വൻ സംഘർഷം. മാർച്ചിന് നേരെ യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിൽ നിന്നും കല്ലും ബിയർ കുപ്പികളും എറിഞ്ഞതായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു.
തുടർന്ന് തീപന്തം തിരികെ എറിഞ്ഞതോടെയാണ് ഹോസ്റ്റലിന് മുന്നിൽ സംഘർഷാവസ്ഥ ഉടലെടുത്തത്. ഹോസ്റ്റൽ ഭാഗത്തുനിന്നാണ് ആദ്യം ആക്രമണം ഉണ്ടായതെന്നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നിലപാട്.
എന്നാൽ, മാർച്ചിൽ വൈദ്യുതി തടസ്സപ്പെട്ടപ്പോൾ കളിയാക്കിയതിനെ തുടർന്ന് മാർച്ചിനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ആദ്യം ആക്രമണം അഴിച്ചുവിട്ടതെന്നാണ് ഹോസ്റ്റലിലെ വിദ്യാർഥികളുടെ വാദം. ഇതിനെത്തുടർന്ന് ഇരുവിഭാഗവും ചേരിതിരിഞ്ഞ് കല്ലേറ് നടത്തുകയായിരുന്നു.
ഹോസ്റ്റലിനകത്തുണ്ടായിരുന്ന വിദ്യാർഥികൾക്ക് നേരെയും സംഘർഷാവസ്ഥയുണ്ടായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

