അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യന്‍ താരം രോഹിത് ശര്‍മയുടെ ഭാവി സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്ക് മികച്ച രീതിയിലുള്ള മറുപടിയായി വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തിലെ സെഞ്ചുറി പ്രകടനം. 2025ലെ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര മുതല്‍ കടുത്ത മാധ്യമ പരിശോധനകളെയും വിമര്‍ശനങ്ങളെയും നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു താരം.
അന്താരാഷ്ട്ര കരിയറിലെ അവസാന പരമ്പരയായിരിക്കാം ഇതെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ സജീവമായിരിക്കുന്നതിനിടയിലാണ് ഗൗഹാത്തിയില്‍ താരം തകര്‍പ്പന്‍ പ്രകടനവുമായി കളം നിറഞ്ഞത്. മത്സരത്തില്‍ 75 പന്തുകള്‍ നേരിട്ട് 101 റണ്‍സ് നേടിയാണ് താരം പുറത്തായത്.
താരത്തിന്റെ കരിയറിലെ 35-ാം ഏകദിന സെഞ്ച്വറിയാണിത്. പരമ്പരയ്ക്ക് മുന്നോടിയായി രോഹിത്തിന്റെ മോശം ഫോമും സ്ഥിരതയില്ലായ്മയും വലിയ ചര്‍ച്ചാവിഷയമായിരുന്നു.
എന്നാല്‍ ആദ്യ മത്സരത്തിലെ മികച്ച തുടക്കത്തിന് പിന്നാലെ, രണ്ടാം മത്സരത്തില്‍ വെറും 72 പന്തുകളിലാണ് താരം തന്റെ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ മൂന്ന് ഏകദിനങ്ങളില്‍ രോഹിത് നേടുന്ന രണ്ടാമത്തെ സെഞ്ചുറിയാണിത്.
മത്സരത്തിന്റെ തുടക്കം മുതല്‍ എതിര് ബൗളര്മാക്കുമേല് ആധിപത്യം പുലര്‍ത്തിയ താരം വെറും 32 പന്തില്‍ തന്നെ അര്ദ്ധസെഞ്ച്വറിയിലെത്തിയിരുന്നു. ഇന്നിങ്സിനിടയില്‍ നാല് കൂറ്റന്‍ സിക്സറുകള്‍ പറത്തിയ രോഹിത്, നാട്ടില്‍ 200 ഏകദിന സിക്സറുകള്‍ നേടുന്ന ലോകത്തിലെ ആദ്യ ക്രിക്കറ്റ് താരമെന്ന ചരിത്രനേട്ടവും സ്വന്തം പേരിലാക്കി.
ഗില്ലിനൊപ്പം മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ താരം 255 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് മടങ്ങിയത്. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയവരുടെ പട്ടികയില്‍ വിരാട് കോലിക്കും (55 സെഞ്ചുറികൾ), സച്ചിന് ടെണ്ടുല്‍ക്കറിനും (49 സെഞ്ചുറികൾ) പിന്നില്‍ മൂന്നാം സ്ഥാനത്താണ് രോഹിത്.
മത്സരത്തില്‍ 84 വ്യക്തിഗത സ്കോറില്‍ നില്‍ക്കെ കീസി കാര്‍ട്ടി രോഹിത്തിന്റെ ക്യാച്ച് പാഴാക്കിയത് താരത്തിന് തുണയായി. തുടര്‍ന്ന് 26-ാം ഓവറിലാണ് താരം മൂന്നക്കം തികച്ചത്.
മത്സരത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. വെറും 62 പന്തുകളില്‍ നിന്നാണ് ഗില്‍ സെഞ്ച്വറി തികച്ചത്.
തുടക്കത്തില്‍ അല്‍പ്പം സമയം എടുത്തുവെങ്കിലും പിന്നീട് മൈതാനത്ത് വെടിക്കെട്ട് ബാറ്റിംഗാണ് താരം കാഴ്ചവെച്ചത്. 11 ഫോറുകളുടെയും 5 സിക്സറുകളുടെയും അകമ്പടിയോടെയാണ് അദ്ദേഹം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.
നിലവില്‍ 153 റണ്‍സുമായി താരം ക്രീസിലുണ്ട്. വിരാട് കോലിയാണ് ഗില്ലിന് കൂട്ടായി ക്രീസിലുള്ളത്.
വിന്‍ഡീസ് ഉയര്‍ത്തിയ 406 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 28 ഓവറില്‍ ഒന്നിന് 271 എന്ന സുരക്ഷിത നിലയിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

