കേരളത്തിൽ ഇൻഫോസിസ് സ്പ്രിങ് ബോർഡ് ഓൺലൈൻ ഫ്ലാറ്റ്ഫോം ഉപയോഗിച്ച് ഏറ്റവും കൂടുതൽ വിദ്യാർഥികൾ വിവിധ കോഴ്സുകൾ പഠിച്ച് സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയതിന്റെ പുരസ്കാരം ജ്യോതി എൻജിനീയറിങ് കോളജിന് ലഭിച്ചു. പുണെ ഇൻഫോസിസ് ക്യാംപസിൽ വച്ച് നടന്ന ഓൾ ഇന്ത്യ പൊതുസമ്മേളനത്തിലാണ് പുരസ്കാരം വിതരണം ചെയ്തത്.
ഇരുപതിനായിരത്തിലധികം കോഴ്സുകൾ ഇൻഫോസിസ് സ്പ്രിങ് ബോർഡ് നടത്തുന്നുണ്ട്. എൻജിനീയറിങ് കോളജ് ഉൾപ്പെടെയുള്ള മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് വേണ്ടിയാണ് ഇൻഫോസിസ് ഈ കോഴ്സുകൾ നടത്തുന്നത്.
മഹാരാഷ്ട്ര സംസ്ഥാന ഉന്നത വിദ്യാഭ്യാസ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ശൈലേന്ദ്ര.കെ.
ഡിയോൾ എൻകർ, ഇൻഫോസിസ് സീനിയർ വൈസ് പ്രസിഡന്റ് സന്തോഷ് അനന്തപുര, ഇൻഫോസിസ് വൈസ് പ്രസിഡന്റ് സുനിൽകുമാർ ധനേശ്വർ, തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

