കൊല്ലം എസ്എൻ കോളജ് എൻഎസ്എസ് യൂണിറ്റ് നമ്പർ 27 എ & ബി യുടെ ആഭിമുഖ്യത്തിൽ മാസാമാസം സംഘടിപ്പിച്ചു വരുന്ന ‘സ്നേഹ സാന്ത്വനം’ പാലിയേറ്റീവ് പരിപാടിയും പൊതിച്ചോർ വിതരണവും സമുചിതമായി നടന്നു. രണ്ടാം വർഷ എൻഎസ്എസ് വോളന്റിയർ ജെ.എസ്തേജസ് ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.
എൻഎസ്എസ് പ്രോഗ്രാം ഓഫിസർമാരായ പി.ജെ.അർച്ചന, ഡോ. ശ്രുതി എൻ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
ചടങ്ങിൽ പുവർ ഹോം സുപ്രേൻഡന്റ് കെ.വത്സലൻ, ജീവനക്കാരി ബിന്ദു തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് എൻഎസ്എസ് യൂണിറ്റിന്റെ സംഗീത വിഭാഗമായ ‘മൽഹാർ’ അവതരിപ്പിച്ച മ്യൂസിക് ബാൻഡ് പരിപാടിയും ചടങ്ങിന് മാറ്റുകൂട്ടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

