കൽപറ്റ ∙ ലോക ഹൃദയദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പ്, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, വയനാട് ബൈക്കേഴ്സ് ക്ലബ്ബ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. സൈക്കിൾ റാലി, വാക്കത്തോൺ, ബോധവത്ക്കരണ ക്ലാസ്സ്, ഫ്ലാഷ് മോബ് എന്നിവയാണ് പരിപാടിയുടെ ഭാഗമായി അരങ്ങേറിയത്.
പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ജില്ലാ കലക്ടർ വി. ചെൽസാസിനി നിർവഹിച്ചു.
അവർ നേരിട്ട് വാക്കത്തോണിൽ പങ്കെടുത്തുകൊണ്ടാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. കൽപ്പറ്റ എസ്കെഎംജെ ഹൈസ്കൂളിൽ നിന്ന് ആരംഭിച്ച വാക്കത്തോൺ സിവിൽ സ്റ്റേഷനിൽ സമാപിച്ചു.
തുടർന്ന് വയനാട് ബൈക്കേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സൈക്കിൾ റാലി എഡിഎം കെ. അജീഷ് ഫ്ലാഗ് ഓഫ് ചെയ്തു.
സിവിൽ സ്റ്റേഷനിൽ നിന്ന് പച്ചക്കൊടി വീശി യാത്ര തിരിച്ച സൈക്കിൾ റാലി മേപ്പാടിയിലെത്തി തിരികെ സിവിൽ സ്റ്റേഷനിൽ തന്നെ എത്തിച്ചേർന്നു. കൂടാതെ, ജനങ്ങളിൽ ആരോഗ്യ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി കൽപ്പറ്റ ഫാത്തിമ മാതാ നഴ്സിങ് കോളജിലെ വിദ്യാർഥികൾ ബോധവത്ക്കരണ ഫ്ലാഷ് മോബും സ്കിറ്റും അവതരിപ്പിച്ചു.
ചടങ്ങിൽ ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.വി.
സിന്ധു അധ്യക്ഷത വഹിച്ചു. ജില്ലാ എൻസിഡി നോഡൽ ഓഫീസർ ഡോ.
പി.എസ്. സുഷമ ചടങ്ങിൽ ഹൃദയ ദിന സന്ദേശം പങ്കുവെച്ചു.
ജില്ലാ ആർസിഎച്ച് ഓഫീസർ ഡോ. ആര്യ വിജയകുമാർ, ഐഎംഎ ജില്ലാ കമ്മിറ്റി ചെയർപേഴ്സൺ ഡോ.
എം.പി. രാജേഷ് കുമാർ, കൽപ്പറ്റ ഐഎംഎ പ്രസിഡന്റ് ഡോ.
സമീഹ സൈതലവി, ജില്ലാ എഡ്യുക്കേഷൻ മീഡിയ ഓഫീസർ കെ.എം. മുസ്തഫ, ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷൻ മീഡിയ ഓഫീസർ പി.എം.
ഫസൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

