കുവൈത്ത് സിറ്റി: രാജ്യത്ത് ലഹരിമരുന്ന് കടത്തും വിൽപ്പനയും ഉപയോഗവും കർശനമായി തടയുന്നതിന്റെ ഭാഗമായി നടത്തിയ വ്യാപക പരിശോധനയിൽ 12 പേർ അറസ്റ്റിലായി. ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ നടത്തിയ വിവിധ ഓപ്പറേഷനുകളിലായാണ് എട്ട് വ്യത്യസ്ത കേസുകൾ കണ്ടെടുത്തതും പ്രതികളെ പിടികൂടിയതും.
ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ലഹരിവിരുദ്ധ വിഭാഗങ്ങളുടെ സംയുക്ത നീക്കത്തിലൂടെയാണ് വൻതോതിൽ ലഹരിവസ്തുക്കൾ പിടിച്ചെടുത്തത്. പ്രതികളിൽ നിന്ന് വിപണിയിൽ വിലമതിക്കുന്ന വിവിധയിനം ലഹരിമരുന്നുകളും മാരക ലഹരിവസ്തുക്കളും ഉദ്യോഗസ്ഥർ കണ്ടെടുത്തു.
പിടിച്ചെടുത്ത തൊണ്ടിമുതലുകളുടെ വിവരങ്ങൾ:
* 2,565 ലിറിക്ക ഗുളികകൾ
* 1.7 കിലോ ഹാഷിഷ്
* 850 ഗ്രാം ക്രിസ്റ്റൽ മെത്ത്
* 100 ഗ്രാം ഹാഷിഷ് ഓയിൽ
* 100 സൈക്കോട്രോപിക് ഗുളികകൾ
* രാസലായനി പുരട്ടിയ 40 ഷീറ്റുകൾ
* 83 കുപ്പി പ്രാദേശികമായി നിർമ്മിച്ച മദ്യം
* ലിറിക്ക പൗഡറും ആറ് തൂക്കയന്ത്രങ്ങളും
ഇവയ്ക്ക് പുറമേ, പരിശോധനയ്ക്കിടയിൽ ഒരു തോക്കും വെടിയുണ്ടകളും സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. ലഹരിവസ്തുക്കളുടെ വിൽപ്പനയിലൂടെ സമ്പാദിച്ചതെന്ന് സംശയിക്കുന്ന 5,790 കുവൈത്ത് ദിനാറും പ്രതികളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെയുള്ള ജാഗ്രത ശക്തമാക്കുമെന്നും ഇത്തരം നടപടികൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി. അറസ്റ്റിലായ മുഴുവൻ പ്രതികളെയും പിടിച്ചെടുത്ത തൊണ്ടിമുതലുകൾ സഹിതം തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട
വകുപ്പുകൾക്ക് കൈമാറിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

