തിരുവനന്തപുരം: സിഎംആര്‍എല്‍ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എസ് എന്‍ ശശിധരന് കര്‍ത്തയുടെ ഡയറിയിലെ വിവരങ്ങള്‍ പരസ്യപ്പെടുത്തിയ സംഭവത്തില്‍ ബിജെപി സംസ്ഥാന നേതൃത്വത്തില്‍ കടുത്ത അമര്‍ഷം പുകയുന്നു. ബിജെപി വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ് സ്വീകരിച്ച നടപടികള്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായെന്നും വിഷയത്തില്‍ ഗുരുതരമായ ജാഗ്രതക്കുറവ് ഉണ്ടായെന്നും ഇന്ന് ചേര്‍ന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.
യോഗത്തില്‍ ജനറല്‍ സെക്രട്ടറി എം ടി രമേശ് തന്റെ കടുത്ത അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചു. പാര്‍ട്ടി ഏറ്റെടുത്ത സുപ്രധാന വിഷയം ഈ ഇടപെടലോടെ വഴിമാറിപ്പോയെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
ഇത്തരം നിര്‍ണായക നീക്കങ്ങള്‍ നടത്തുമ്പോള്‍ ഷോണ്‍ ജോര്‍ജ് മുതിര്‍ന്ന നേതാക്കളുമായി കൃത്യമായ ആശയവിനിമയം നടത്തേണ്ടിയിരുന്നുവെന്നും യോഗം ചൂണ്ടിക്കാണിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

