മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്രാ വിവാദത്തിൽ പ്രതികരണവുമായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ രംഗത്ത്. മുഖ്യമന്ത്രിയുടെ വിവാദ വിമാനയാത്രയുമായി ബന്ധപ്പെട്ട് ചെറിയ കാര്യങ്ങളെ വലുതാക്കേണ്ട
കാര്യമില്ലെന്നും, പ്രാധാന്യമുള്ള കാര്യങ്ങളിൽ നിന്ന് ശ്രദ്ധ മാറി പോകരുതെന്നും അദ്ദേഹം വ്യക്തമാക്കി. ചെറിയ കാര്യങ്ങൾ പെരുപ്പിച്ചു കാണിക്കരുതെന്ന് വ്യക്തമാക്കിയ സ്പീക്കർ, പ്രകൃതിക്ഷോഭം കാരണം മുഖ്യമന്ത്രിക്ക് പെട്ടെന്ന് യാത്ര ചെയ്യേണ്ട
സാഹചര്യം ഉണ്ടാകുകയാണെന്ന് ഓർമ്മിപ്പിച്ചു. അടിയന്തര സാഹചര്യങ്ങളിൽ അനങ്ങാതിരിക്കാൻ പറ്റുമോ എന്നും അദ്ദേഹം ചോദിച്ചു.
ഏത് മോഡ് ഓഫ് ട്രാൻസ്പോർട്ടേഷൻ ആയാലും ശരി, സ്ഥലത്തെത്തി നടപടികൾ സ്വീകരിക്കുകയും പ്രഖ്യാപനങ്ങൾ നടത്തുകയും വേണം. മന്ത്രിമാർക്ക് വിദേശത്ത് പോകാൻ നിരവധി നടപടിക്രമങ്ങളുണ്ടെന്നും, അതെല്ലാം ക്ലിയർ ചെയ്ത ശേഷമേ യാത്രകൾ സാധ്യമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

