സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ തുടരുന്ന ചാഞ്ചാട്ടങ്ങള്‍ക്കിടയില്‍ ഇന്ന് വിലയില്‍ നേരിയ വര്‍ധന രേഖപ്പെടുത്തി. ഇന്നലെ ഒരു പവന് സ്വര്‍ണത്തിന് ആയിരത്തിലേറെ രൂപ ഇടിഞ്ഞതിന് പിന്നാലെയാണ് ഇന്ന് വിപണിയില്‍ തിരിച്ചുകയറ്റം ഉണ്ടായിരിക്കുന്നത്.
ഇന്ന് ഒരു ഗ്രാമിന് 15 രൂപയുടെ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. ഇതോടെ ഒരു പവന് 120 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്.
ഈ മാറ്റത്തോടുകൂടി കേരളത്തില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വിപണി വില 1,12,080 രൂപയായി ഉയര്‍ന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 14,010 രൂപയാണ് നല്‍കേണ്ടത്.
അമേരിക്കന്‍ ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും യു.എസ്. ബോണ്ട് യീല്‍ഡ് ഉയരുന്നതുമാണ് ആഗോളതലത്തില്‍ സ്വര്‍ണവിലയില്‍ വലിയ രീതിയിലുള്ള മാറ്റങ്ങള്‍ക്ക് കാരണമാകുന്നത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വര്‍ണവിപണിയില്‍ അസ്ഥിരത തുടരുകയാണ്. ഒരൊറ്റ ദിവസത്തില്‍ തന്നെ സ്വര്‍ണവിലയില്‍ പലതവണ മാറ്റങ്ങള്‍ സംഭവിച്ച ആഴ്ചയാണിത്.
ഇന്നലെ ഒരു പവന് സ്വര്‍ണത്തിന് 1120 രൂപയാണ് കുറഞ്ഞിരുന്നത്. 1,11,960 രൂപയായിരുന്നു ഇന്നലത്തെ പവന് വില.
ഒരു ഗ്രാം സ്വര്‍ണത്തിന് 13,995 രൂപ എന്ന നിരക്കിലായിരുന്നു ഇന്നലെ വ്യാപാരം നടന്നിരുന്നത്. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളില്‍ ഒന്നായ ഇന്ത്യയിലേക്ക് ഓരോ വര്‍ഷവും വലിയ തോതിലുള്ള ഇറക്കുമതിയാണ് നടക്കുന്നത്.
അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ചെറിയ ചലനങ്ങള്‍ പോലും കേരളത്തിലെ വിപണിയെയും നേരിട്ട് സ്വാധീനിക്കാറുണ്ട്. എങ്കിലും ആഗോള വിപണിയില്‍ വില ഉയരുമ്പോള്‍ എപ്പോഴും അതേ തോതില്‍ തന്നെ സംസ്ഥാനത്തും വില വര്ണിക്കണമെന്നില്ലെന്നതും വിപണിയിലെ പ്രത്യേകതയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

