പ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്രത്തിൽ ഒക്ടോബർ മാസത്തെ വെർച്വൽ ക്യൂ ബുക്കിങ് നടപടികൾക്ക് വെള്ളിയാഴ്ച രാവിലെ തുടക്കമാകും. ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങളിലാണ് സൗജന്യ വെർച്വൽ ക്യൂ വഴി ദർശനത്തിന് അവസരമൊരുക്കിയിട്ടുള്ളത്.
ഈ ദിവസങ്ങളിൽ ആകെ 2400 ഭക്തർക്കാണ് വെർച്വൽ ക്യൂവിലൂടെ പ്രവേശനം അനുവദിക്കുന്നത്. ഒരു സ്ലോട്ടിൽ 300 പേർ വീതം മൊത്തം 8 സ്ലോട്ടുകളിലായാണ് ഭക്തരെ കടത്തിവിടുക.
ഇതിൽ രാവിലെ 7 മുതൽ ഉച്ചയ്ക്ക് 1 വരെ 6 സ്ലോട്ടുകളും, വൈകിട്ട് 4നും 5നും ഇടയിൽ 2 സ്ലോട്ടുകളുമാണ് ക്രമീകരിച്ചിരിക്കുന്നത്. വെർച്വൽ ക്യൂ സൗകര്യമുള്ള ദിവസങ്ങളിലും പതിവുപോലെയുള്ള സാധാരണ ക്യൂ ദർശനം, മുതിർന്ന പൗരന്മാർക്കായുള്ള പ്രത്യേക ദർശനം, നെയ് വിളക്ക് ബുക് ചെയ്തുകൊണ്ടുള്ള ദർശനം എന്നിവ ഉണ്ടായിരിക്കുന്നതാണ്.
താൽപ്പര്യമുള്ള തീർത്ഥാടകർ ഗുരുവായൂർ ദേവസ്വത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് മുഖേനയാണ് ബുക്കിങ് പൂർത്തിയാക്കേണ്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

