കൊല്ലം: റസിഡന്റ്സ് അപെക്സ് കൗൺസിൽ ഓഫ് കേരള (RACK) സംസ്ഥാന സമിതിയുടെയും ദക്ഷിണ മേഖല കമ്മിറ്റിയുടെയും സംയുക്ത നേതൃത്വത്തിൽ കൊല്ലം ജില്ലയിൽ പുതിയ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. കൊല്ലം പിഡബ്ല്യുഡി റെസ്റ്റ് ഹൗസിൽ സംഘടിപ്പിച്ച യോഗത്തിൽ കെ.ജി.ബാബു വട്ടപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ ജില്ലാ കോഡിനേറ്റർ നിയാസ്.എ, സംസ്ഥാന വൈസ് പ്രസിഡന്റ് സതീഷ് ചന്ദ്രൻ നായർ, സംസ്ഥാന സെക്രട്ടറി മുജീബ് റഹ്മാൻ, ദക്ഷിണ മേഖല ജനറൽ സെക്രട്ടറി റിയാസ് പുലരി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സന്തോഷ് പാറപ്പുറത്ത്, സുനിൽകുമാർ ശ്രീകാര്യം, ദിവാകരൻ കല്ലറ, നജ്മത്ത് ബീഗം തുടങ്ങിയ പ്രമുഖർ സംസാരിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ ജില്ലയിലെ വിവിധ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളായ എം.എസ്.റഹീം കേരളപുരം, നാസറുദ്ദീൻ മൈനാഗപ്പള്ളി, തുളസീധരൻ കുന്നത്തൂർ, രാമകൃഷ്ണൻ കൊല്ലം, എ.എ.വാഹിദ് പെരുമ്പുഴ, ജനനൻ പറവൂർ, പി.എം.എ.റഹ്മാൻ ഇളംപള്ളൂർ, സതീഷ് മണലിൽ, ഷറഫ് കുണ്ടറ, ജയചന്ദ്രൻ കൊല്ലം തുടങ്ങിയവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.
പുതിയ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായി നിയാസ്.എ, സതീഷ് മണലിൽ, സിദ്ദീഖ് ഇളംപള്ളൂർ, ഷറഫ് കുണ്ടറ, ജയചന്ദ്രൻ കൊല്ലം, ഗോപകുമാർ കൊല്ലം, ഡോ. എ.
മോഹനകുമാർ, ടി.എൻ.ഗോപി പുനലൂർ എന്നിവരെ യോഗം തിരഞ്ഞെടുത്തു. കൊല്ലം ജില്ലയിലെ മുഴുവൻ റെസിഡന്റ്സ് അസോസിയേഷനുകളെയും ഒരേ വേദിയിൽ ഏകോപിപ്പിച്ച് ജനകീയ വിഷയങ്ങളിൽ ശക്തമായ ഇടപെടലുകൾ നടത്തുമെന്നും, വിവിധ സർക്കാർ പദ്ധതികളുടെയും ക്ഷേമ പ്രവർത്തനങ്ങളുടെയും ആനുകൂല്യങ്ങൾ അർഹരായ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് പുതിയ ജില്ലാ അഡ്ഹോക്ക് കമ്മിറ്റി നേതൃത്വം നൽകുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

