സമൂഹമാധ്യമങ്ങൾ വഴി ജനപ്രതിനിധിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കൊല്ലം പെരിനാട് ചന്ദനത്തോപ്പ് സ്വദേശിയായ എസ് മുഹമ്മദ് റഫീഖ് (51) ആണ് പിടിയിലായത്.
മട്ടാഞ്ചേരി പൊലീസ് ആണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തോപ്പുംപടി സുറിയാനി പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ച് മുഹമ്മദ് ഷിയാസ് എം.എൽ.എ തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിൽ പങ്കുവെച്ച പോസ്റ്റിന് താഴെ അസഭ്യമായ കമന്റ് രേഖപ്പെടുത്തിയെന്നാണ് കേസ്.
എം.എൽ.എയെയും കുടുംബത്തെയും ലക്ഷ്യമിട്ട് അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാണ് ഔദ്യോഗിക വിവരങ്ങൾ വ്യക്തമാക്കുന്നത്. സംഭവത്തിൽ പരാതി ലഭിച്ചതിനെ തുടർന്ന് മട്ടാഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
തുടർന്ന് കൊച്ചി സിറ്റി പൊലീസ് സൈബർ സെല്ലിന്റെ സാങ്കേതിക സഹായത്തോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണർ അജിത്ത് കുമാർ നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഫോർട്ട് കൊച്ചി സർക്കിൾ ഇൻസ്പെക്ടർ വിബിൻ ദാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടപ്പിലാക്കിയത്.
എസ്.ഐ സന്തോഷ് കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ ജിജോ ജോസഫ്, രതീഷ് ബി. എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

