കൊൽക്കത്ത: പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രി മമത ബാനർജി മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമം.
നന്ദിഗ്രാമിൽ സഞ്ചിത പ്രധാൻ ഡേയെ ആണ് തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി സുവേന്ദു അധികാരി നന്ദിഗ്രാമിലും ഭവാനിപൂരിലും വിജയിച്ചിരുന്നു.
എന്നാൽ, നിയമപരമായ വ്യവസ്ഥകൾ പ്രകാരം അദ്ദേഹം ഒരു സീറ്റ് രാജിവെക്കേണ്ടി വന്നതിനെ തുടർന്നാണ് നന്ദിഗ്രാമിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. നന്ദിഗ്രാമിന് പുറമെ രജിനഗർ മണ്ഡലത്തിലും ഒക്ടോബറിൽ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.
നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ പാർട്ടിയിൽ വിമത നീക്കങ്ങൾ ശക്തമായ സാഹചര്യത്തിൽ, നിയമസഭയിലേക്ക് വീണ്ടും പ്രവേശിക്കാൻ മമത ബാനർജി നന്ദിഗ്രാമിൽ ജനവിധി തേടിയേക്കുമെന്ന തരത്തിൽ ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ ഈ ചർച്ചകൾക്കെല്ലാം തൃണമൂൽ നേതൃത്വം ഇപ്പോൾ പൂർണ്ണവിരാമംയിട്ടിരിക്കുകയാണ്.
2008 മുതൽ തൃണമൂൽ കോൺഗ്രസിനൊപ്പം സജീവമായി പ്രവർത്തിക്കുന്ന വ്യക്തിയാണ് പുതിയ സ്ഥാനാർത്ഥിയായ സഞ്ചിത പ്രധാൻ ഡേ. നന്ദിഗ്രാമിലെ ബോയാൽ പ്രൈമറി സ്കൂളിലെ അധ്യാപികയായി സേവനം അനുഷ്ഠിക്കുന്ന ഇവർ, അധ്യാപക നിയമന അഴിമതി കേസിനെ തുടർന്ന് 26,000 പേരുടെ നിയമനം റദ്ദാക്കപ്പെട്ടപ്പോൾ ജോലി നഷ്ടപ്പെട്ടവരിൽ ഉൾപ്പെട്ടിരുന്നു.
പിന്നീട് സുപ്രീം കോടതിയുടെ ഇടപെടലിനെ തുടർന്നാണ് സഞ്ചിതയ്ക്ക് ജോലി തിരികെ ലഭിച്ചത്. കൂടാതെ, 2018 മുതൽ 2023 വരെയുള്ള കാലയളവിൽ പഞ്ചായത്ത് സമിതി അംഗമായും ഇവർ പ്രവർത്തിച്ചിട്ടുണ്ട്.
വൈകാരികമായും രാഷ്ട്രീയമായും മമത ബാനർജിയെ സംബന്ധിച്ചിടത്തോളം അതീവ പ്രാധാന്യമുള്ള മണ്ഡലമാണ് നന്ദിഗ്രാം. 2007-ലെ നന്ദിഗ്രാം പ്രക്ഷോഭത്തിന്റെ കരുത്തിലാണ് 2011-ൽ മമത ബംഗാളിൽ അധികാരത്തിലെത്തിയത്.
ഇത്രയും പ്രധാന്യമുള്ള മണ്ഡലത്തിൽ പരിചയസമ്പന്നരായ മുതിർന്ന നേതാക്കളെ മാറ്റിനിർത്തി ഒരു പുതുമുഖത്തെ പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് നിയോഗിച്ചത് രാഷ്ട്രീയ നിരീക്ഷകരിൽ വലിയ കൗതുകം ഉണർത്തിയിട്ടുണ്ട്. അതേസമയം, രെജിനഗർ മണ്ഡലത്തിൽ റെബിയുൾ ആലം ചൗധരിയെ ആണ് തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിപ്പിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

