തിരുവനന്തപുരം വട്ടിയൂർക്കാവിലാണ് കടുത്ത പ്രതിസന്ധിയിലായ ഒരു കുടുംബം ഏവരുടെയും സഹായം അഭ്യർത്ഥിച്ച് മുന്നോട്ട് വന്നിരിക്കുന്നത്. രക്താർബുദം ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഏഴാംക്ലാസ് വിദ്യാർഥിനി ആര്യകൃഷ്ണയുടെ ജീവൻ രക്ഷിക്കാൻ സുമനസ്സുകളുടെ കാരുണ്യം തേടുകയാണ് വീട്ടുകാരും നാട്ടുകാരും.
വട്ടിയൂർക്കാവ് വെള്ളേക്കടവ് മുകളിൽവിളയിൽ ഓട്ടോ ഡ്രൈവറായ അജയകുമാർ, പ്രസീദ ദമ്പതികളുടെ ഏക മകളാണ് ആര്യകൃഷ്ണ. പുളിയറക്കോളം മധുവനം സായി വിദ്യാശ്രമം സ്കൂളിലെ വിദ്യാർത്ഥിനിയാണ് ഈ മിടുക്കി.
2024 ലാണ് കുട്ടിക്ക് രക്താർബുദം സ്ഥിരീകരിച്ചത്. ഈ രോഗാവസ്ഥയെ തുടർന്ന് ഇതുവരെ നിർധനരായ ഈ കുടുംബത്തിന് ചികിത്സയ്ക്കായി വലിയ തുക ചെലവഴിക്കേണ്ടി വന്നിട്ടുണ്ട്.
ഇതുവരെയായി ഏകദേശം 30 ലക്ഷം രൂപയാണ് ചികിത്സയ്ക്കായി മാത്രം ഇവർക്ക് ചെലവായത്. നിലവിൽ വിൽക്കാൻ മറ്റൊന്നും ബാക്കി അവശേഷിക്കാത്ത തീർത്തും ദയനീയമായ അവസ്ഥയിലാണ് ഈ കുടുംബം ഇപ്പോൾ കഴിയുന്നത്.
ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ആര്യയുടെ ജീവൻ രക്ഷിക്കാൻ ഇനി മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ മാത്രമാണ് ഏക പോംവഴി. ഇതിനായി വലിയൊരു തുകയാണ് ആശുപത്രി അധികൃതർ കണക്കാക്കിയിട്ടുള്ളത്.
ഏകദേശം 75 ലക്ഷത്തോളം രൂപയാണ് ഈ സങ്കീർണ്ണമായ ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കുമായി വേണ്ടിവരുന്നത്. നിലവിൽ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലാണ് ആര്യകൃഷ്ണ.
ഈ നിർധന കുടുംബത്തെ സഹായിക്കാൻ താൽപ്പര്യമുള്ളവർക്കായി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ താഴെ നൽകുന്നു:
അക്കൗണ്ട് ഉടമയുടെ പേര്: അജയകുമാർ എസ്.
ബാങ്ക്: യൂണിയൻ ബാങ്ക്
ശാഖ: വട്ടിയൂർക്കാവ്
അക്കൗണ്ട് നമ്പർ: 644401010050345
ഐഎഫ്എസ്സി കോഡ്: UBIN0564443
ഗൂഗിൾ പേ നമ്പർ: +91 96450 85677
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

