മണ്ണഞ്ചേരി: വയറുവേദനയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ യുവതി മരണപ്പെട്ടു. മണ്ണഞ്ചേരി പഞ്ചായത്ത് 21-ാം വാർഡ് ചിറയിൽ സി വി രഞ്ജൻ്റെ ഏക മകളായ അശ്വതി (അമ്മു – 27) ആണ് ദാരുണമായി മരണപ്പെട്ടത്.
ഞായറാഴ്ച വൈകിട്ട് അമ്മ ദീപയ്ക്കൊപ്പമാണ് അശ്വതി മുഹമ്മ ജംഗ്ഷന് പടിഞ്ഞാറുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിയത്. ചികിത്സ ആരംഭിച്ച ഘട്ടത്തിൽ തന്നെ യുവതിക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു.
തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരണം സംഭവിക്കുകയായിരുന്നു. കാവുങ്കലിൽ പ്രവർത്തിക്കുന്ന അക്ഷയ കേന്ദ്രത്തിലെ ജീവനക്കാരിയായിരുന്നു അശ്വതി.
കാവുങ്കൽ സ്വദേശിയായ യുവാവുമായി നവംബറിൽ നടക്കേണ്ട വിവാഹത്തിനുള്ള തയാറെടുപ്പുകൾ പുരോഗമിക്കുന്നതിനിടയിലാണ് ഈ അപ്രതീക്ഷിത വിയോഗം.
ഓട്ടോറിക്ഷ തൊഴിലാളിയാണ് പിതാവ് സി വി രഞ്ജൻ. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം തിങ്കളാഴ്ച പകൽ ഒന്നരയോടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

