മംഗലപുരം ∙ പുരയിടത്തിലേക്ക് കോഴി കയറിയതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് അയൽവാസികൾ തമ്മിലുണ്ടായ സംഘർഷത്തിൽ യുവതിക്ക് പരുക്കേറ്റു.
പള്ളിപ്പുറം സ്വദേശി വിജയകുമാരന്റെ മകൾ വിസ്മയ(29)യ്ക്കാണ് പരുക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
വെള്ളിയാഴ്ച വൈകിട്ട് 6 മണിയോടെയാണ് ഈ അനിഷ്ട സംഭവമുണ്ടായത്.
വിജയകുമാരനെ മുകേഷ് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിക്കുന്നതിനിടയിൽ തടയാൻ ശ്രമിക്കവെയാണ് വിസ്മയയുടെ കൈവിരലിന് പരുക്കേറ്റത്. പ്രതിയായ മുകേഷിനെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും കേസ് റജിസ്റ്റർ ചെയ്യുമെന്നും മംഗലപുരം പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

