കൊല്ലം നഗരത്തിൽ മാതൃകാപരമായ ശുചീകരണ ക്യാംപയിനുമായി ശ്രീനാരായണ കോളേജ് എൻഎസ്എസ് യൂണിറ്റുകൾ. ശ്രീനാരായണ കോളജിലെ എൻഎസ്എസ് യൂണിറ്റ് നമ്പർ 27 എ, ബി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്.
കൊല്ലം ബീച്ച്, കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ശുചീകരണ ക്യാംപയിൻ നടന്നത്. പരിപാടിയിൽ ഇരുനൂറോളം വിദ്യാർഥികൾ സജീവ പങ്കാളിത്തം വഹിച്ചു.
കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ.
എസ്. ലൈജു ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.
പൊതുസ്ഥലങ്ങളുടെ ശുചിത്വം ഉറപ്പുവരുത്തുന്നതിനോടൊപ്പം വിദ്യാർഥികളിൽ സാമൂഹിക ഉത്തരവാദിത്തബോധം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഉദ്യമം സംഘടിപ്പിച്ചത്. എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ പി.
ജെ. അർച്ചന, ഡോ.
ശ്രുതി എൻ. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

