മാധ്യമപ്രവർത്തകയുടെ പരാതിയിൽ മുജാഹിദ് പ്രവർത്തകൻ അബ്ദുള്ള ബാസിലിനെതിരെ കേസെടുത്ത സംഭവത്തിൽ സംസ്ഥാന പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് രംഗത്ത്. പൊലീസിന് മേലുള്ള ആഭ്യന്തര വകുപ്പിന്റെ പിടിപ്പുകേട് തുടരുകയാണെന്നും ഇത്തരം നടപടികൾ സ്വീകരിക്കുന്ന ഉദ്യോഗസ്ഥരെ ആഭ്യന്തര വകുപ്പ് മന്ത്രി കർശനമായി നിയന്ത്രിക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.
യാതൊരുവിധ വസ്തുതകളും പരിശോധിക്കാതെ തിടുക്കപ്പെട്ട് എടുത്ത കേസിന്റെ നടപടികൾ പുനഃപരിശോധിക്കണമെന്ന് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ദുൽഖിഫിൽ ആവശ്യപ്പെട്ടു. കാന്തപുരത്തിന്റെ സ്ത്രീ വിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട് നടന്ന ചാനൽ ചർച്ചയിലാണ് മുജാഹിദ് വിദ്യാർത്ഥി നേതാവ് അബ്ദുള്ള ബാസിൽ പങ്കെടുത്തത്.
തുടർന്ന് ചർച്ച നയിച്ച അവതാരകയുടെ പരാതിയിലാണ് പോലീസ് കേസ രജിസ്റ്റർ ചെയ്തത്. അതേസമയം, ഈ വിഷയത്തിൽ മുസ്ലിം ലീഗ് നേതാവ് പി.കെ.
ഫിറോസ് കഴിഞ്ഞ ദിവസം ശക്തമായ നിലപാടുമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ 10 വർഷം പോലെ അനാവശ്യ കേസ് എടുക്കാൻ അനുവദിക്കില്ലെന്നും അതിന് കൂടെയല്ല മുസ്ലിം ലീഗ് അധികാരത്തിൽ ഇരിക്കുന്നതെന്നും പികെ ഫിറോസ് വ്യക്തമാക്കിയിരുന്നു.
ഈ കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിയെ നേരിട്ട് വിളിച്ച് സംസാരിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വർഗീയത പറയുന്നവരെ ഒരിക്കലും പിന്തുണക്കില്ല, പക്ഷെ വർഗീയത പറയുന്നവരുടെ യാഥാർഥ്യം പറഞ്ഞവർക്കെതിരെ കേസ് എടുക്കാൻ മുസ്ലിം ലീഗ് അനുവദിക്കില്ലെന്നും പി കെ ഫിറോസ് കൂട്ടിച്ചേര്ത്തു.
പി കെ ഫിറോസിന്റെ ഈ നിലപാടിനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് റിജിൽ ചന്ദ്രൻ മാക്കുറ്റിയും രംഗത്തുവന്നിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

