ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ പുതിയ ഉത്തരവ് പ്രകാരം ക്ലിനിക്കുകളുടെയും ആരോഗ്യസ്ഥാപനങ്ങളുടെയും പരസ്യങ്ങളില്‍ ഉപയോഗിക്കുന്ന വാക്കുകള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി. രോഗികളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള വാചകങ്ങളും അതിശയോക്തിപരമായ അവകാശവാദങ്ങളും തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി.
ക്ലിനിക്കുകള്‍ പങ്കിടുന്ന വിവരങ്ങള്‍ പൂര്‍ണ്ണമായും സത്യസന്ധവും വ്യക്തവുമായിരിക്കണമെന്ന് അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ‘100%’, ‘യൂണിക്’, ‘ബെസ്റ്റ്’, ‘മാജിക്’, ‘നോ സൈഡ് എഫക്ട്സ്’ തുടങ്ങി നിരവധി വാക്കുകളാണ് പരസ്യങ്ങളില്‍ ഉപയോഗിക്കുന്നതിന് വിലക്കിയിരിക്കുന്നത്.
ഡിഎച്ച്എ-ലൈസന്‍സുള്ള ആരോഗ്യ കേന്ദ്രങ്ങള്‍ക്കും സോഷ്യല്‍ മീഡിയ വഴി ആരോഗ്യ സേവനങ്ങള്‍ പ്രചരിപ്പിക്കുന്ന പ്രൊഫഷണലുകള്‍ക്കും ഈ പുതിയ ചട്ടങ്ങള്‍ ബാധകമാണ്. ചികിത്സാ ഫലങ്ങളെക്കുറിച്ച് അവകാശവാദങ്ങള്‍ ഉന്നയിക്കുമ്പോള്‍ അവയ്ക്ക് ശാസ്ത്രീയമായ തെളിവുകളുടെ പിന്‍ബലം ഉണ്ടായിരിക്കണമെന്നും പരസ്യങ്ങളില്‍ ചികിത്സയുമായി ബന്ധപ്പെട്ട
സാധ്യമായ അപകടസാധ്യതകളെക്കുറിച്ചും പരാമര്‍ശിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ആരോഗ്യ സംരക്ഷണ രംഗത്തെ വിദഗ്ധര്‍ നല്കുന്ന വിവരങ്ങള്‍ ജനങ്ങള്‍ക്ക് എളുപ്പത്തില്‍ ഗ്രഹിക്കാന്‍ കഴിയുന്നതും കൃത്യവുമായിരിക്കണം.
ചികിത്സയുടെയോ സേവനങ്ങളുടെയോ അനാവശ്യമായ ഡിമാന്‍ഡ് സൃഷ്ടിക്കുന്നതും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമായ പദപ്രയോഗങ്ങള്‍ പരസ്യങ്ങളില്‍ ഒഴിവാക്കണം. ചികിത്സാ ഫലങ്ങളെക്കുറിച്ച് യാഥാര്‍ത്ഥ്യബോധമില്ലാത്ത പ്രതീക്ഷകള്‍ നല്‍കരുതെന്നും അതോറിറ്റി ഓര്‍മ്മിപ്പിച്ചു.
മറ്റ് ഡോക്ടര്മാരെക്കാളോ ആശുപത്രികളെക്കാളും തങ്ങളുടെ സേവനങ്ങള്‍ മികച്ചതാണെന്ന് വരുത്തിതീര്‍ക്കുന്ന അവകാശവാദങ്ങളും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

