കാസർകോട് ജില്ലയിലെ കുറ്റിക്കോൽ പഞ്ചായത്തിൽ നിർമാണം പൂർത്തിയായ വീടിന് അടിയിൽ കൂറ്റൻ ഗുഹ രൂപപ്പെട്ട സംഭവത്തിൽ വിദഗ്ധസംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
കുറ്റിക്കോൽ പഞ്ചായത്തിലെ കരിവേടകം വില്ലേജിൽ ഒറ്റമാവുലിലാണ് നാടിനെ ആശങ്കയിലാഴ്ത്തിയ ഈ പ്രതിഭാസം ഉണ്ടായത്. സംഭവത്തിൽ അടിയന്തരമായി ശാസ്ത്രീയ അന്വേഷണം നടത്താൻ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ കർശന നിർദേശം നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ സോയിൽ കൺസർവേഷൻ ഓഫിസർ പ്രകാശൻ, അസിസ്റ്റന്റ് ജിയോളജിസ്റ്റ് അജിത്ത്, ഹസാഡ് അനലിസ്റ്റ് ശിൽപ എന്നിവരടങ്ങിയ ഔദ്യോഗിക സംഘം പ്രദേശത്ത് നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തിയത്. വീടിന് താഴെ വലിയ രീതിയിൽ ഗുഹ രൂപപ്പെട്ടത് പ്രദേശവാസികളിലും വീട്ടുടമയിലും കനത്ത ആശങ്ക സൃഷ്ടിച്ചിരുന്നു.
തുടർന്ന് വീട്ടുടമ സദൻ ജില്ലാ കളക്ടർക്ക് നേരിട്ട് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി വേഗത്തിലാക്കിയത്. വിദഗ്ധസംഘം നടത്തിയ പരിശോധനയുടെ വിശദമായ റിപ്പോർട്ട് ഉടൻതന്നെ കളക്ടർക്ക് സമർപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

