കോഴിക്കോട് ജില്ലയില്‍ റെയില്‍വേ പാത മുറിച്ചുകടക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം. തിരൂര്‍ പൂക്കയില്‍ പടിഞ്ഞാറ് ഭാഗത്ത് താമസിക്കുന്ന നൗഫല്‍ ആണ് മരിച്ചത്.
അരീക്കാട്ടെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു അദ്ദേഹം. തിങ്കള്‍ രാത്രി 12 മണിയോടെ മാത്തോട്ടത്ത് റെയില്‍വേ പാത മുറിച്ചുകടക്കുന്നതിനിടെയാണ് സംഭവം.
നൗഫലിനെ ട്രെയിന്‍ തട്ടുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. അപകടം ശ്രദ്ധയില്‍പ്പെട്ട
ലോക്കോ പൈലറ്റ് റെയില്‍വേ പൊലീസിനെ ഉടന്‍തന്നെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നല്ലളം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും പ്രദേശവാസികളും ചേര്‍ന്ന് രാത്രിയില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
തുടര്‍ന്ന് ഇന്ന് രാവിലെ എട്ട് മണിയോടെ റെയില്‍വേ ട്രാക്കിന് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സ്ഥലത്തെത്തിയ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംഭവത്തില്‍ പൊലീസ് ഔദ്യോഗികമായി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

