സംസ്ഥാനത്തെ നെല്ലുസംഭരണവുമായി ബന്ധപ്പെട്ട് കേന്ദ്ര താങ്ങുവില വിഹിതത്തില്‍ നിന്ന് 209 കോടി രൂപ അനുവദിച്ചതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. രണ്ടാംവിള നെല്ലെടുപ്പില് ആവശ്യമായ സംസ്ഥാന പ്രോത്സാഹന വിഹിതം പൂര്‍ണതോതിലാണ് സപ്ലൈകോയ്ക്ക് കൈമാറിയിട്ടുള്ളത്.
നിലവില്‍ ഈ തുക വിനിയോഗിച്ചാണ് കര്‍ഷകര്‍ക്ക് നെല്ലുവില നല്‍കിവരുന്നത്. ഇതിനു പുറമെ കേന്ദ്രവിഹിതം കൂടി ലഭ്യമാകുന്നതോടെ സംസ്ഥാനത്തെ മുഴുവന്‍ കര്‍ഷകര്‍ക്കും അര്‍ഹമായ നെല്ലുവില പൂര്‍ണ്ണമായി നല്കാന് സാധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
209 കോടി രൂപ ഇന്ന് തന്നെ റിലീസ് ചെയ്യുമെന്ന ഔദ്യോഗിക സ്ഥിരീകരണം കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. ഡല്‍ഹിയിലെത്തി കേന്ദ്ര ഭക്ഷ്യമന്ത്രിയെ നേരിൽ കണ്ട് നിവേദനം സമർപ്പിച്ചതും നിരന്തരമായി കത്തുകൾ അയച്ചതുമായ ശ്രമങ്ങളുടെ ഫലമായാണ് ഈ തുക ഇപ്പോള്‍ അനുവദിക്കപ്പെട്ടിരിക്കുന്നത്.
കര്‍ഷകര്‍ക്കുള്ള നെല്ലുവില യാതൊരുവിധ താമരസവുമില്ലാതെ മുഴുവനായി കൊടുത്തുതീര്‍ക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തന്നെ ഉറപ്പുനൽകിയിരുന്നു. ഈ വാഗ്ദാനം പാലിക്കുന്നതിന്റെ ഭാഗമായി, അവധി ദിവസങ്ങളില്‍ പോലും കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

