കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ വൈസ് ചാൻസലർക്കെതിരെ എസ്എഫ്ഐ നടത്തിയ പ്രതിഷേധത്തിനിടയിൽ ഉണ്ടായ അതിക്രമങ്ങളിൽ ഔദ്യോഗികമായി പരാതി സമർപ്പിച്ച് ഡോ. സിസ തോമസ്.
സർവകലാശാലാ അക്കാദമിക് കാര്യങ്ങളുടെ ചുമതല വഹിക്കുന്നതിനിടയിലാണ് തനിക്കെതിരെ പ്രതിഷേധം ഉണ്ടായത്. പ്രതിഷേധക്കാർ ഔദ്യോഗിക വാഹനത്തിന് കേടുപാടുകൾ വരുത്തിയെന്നും വിദ്യാർഥികൾ ദേഹോപദ്രവം ഏൽപ്പിച്ചെന്നും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നും ചൂണ്ടിക്കാണിച്ചാണ് പരാതി നൽകിയിരിക്കുന്നത്.
ബഹുമാന്യനായ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നൽകിയ പ്രത്യേക നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. സംഭവുമായി ബന്ധപ്പെട്ട് സംസ്ഥാന മുഖ്യമന്ത്രി, ഡിജിപി, ആഭ്യന്തരമന്ത്രി എന്നിവർക്കാണ് ഔദ്യോഗികമായി പരാതി അയച്ചിട്ടുള്ളത്.
ക്യാമ്പസിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക, ഗസ്റ്റ് അധ്യാപകരുടെ നിയമനം ഉടനടി നടത്തുക, വിദ്യാർഥികളുടെ സർട്ടിഫിക്കറ്റ് വിതരണം സമയബന്ധിതമായി പൂർത്തിയാക്കുക തുടങ്ങി ഏകദേശം 18 ഓളം വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

