പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണങ്ങൾ നേടിയെടുത്ത ചിത്രമാണ് നിസാം ബഷീർ സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായ ‘ഐ നോബഡി’. ചിത്രത്തിൽ പാർവതി തിരുവോത്ത് മറ്റൊരു പ്രധാന വേഷത്തിൽ എത്തിയിരുന്നു.
ഇപ്പോഴിതാ ചിത്രത്തിലെ പുതിയ വീഡിയോ ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. ‘രാവുതാണ്ടി’ എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് ജേക്സ് ബിജോയ് ആണ്.
അൻവർ അലി ആണ് വരികളെഴുതിയിരിക്കുന്നത്. ഗാനം ആലപിച്ചിരിക്കുന്നത് സിതാര കൃഷ്ണകുമാർ ആണ്.
പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും ഇ4 എക്സ്പെരിമെന്റസിന്റെയും ബാനറിൽ സുപ്രിയ മേനോൻ, മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് ‘ഐ നോബഡി’ നിർമ്മിച്ചിരിക്കുന്നത്. ‘റോഷാക്ക്’, ‘ഇബിലീസ്’ എന്നീ ചിത്രങ്ങൾക്ക് ശേഷം സമീർ അബ്ദുൾ ആണ് ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.
‘എന്ന് നിന്റെ മൊയ്തീൻ’, ‘കൂടെ’ തുടങ്ങിയ സൂപ്പർഹിറ്റുകൾക്ക് ശേഷം പൃഥ്വിരാജും പാർവതിയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഇതുവരെ മലയാളം സിനിമയിൽ കാണാത്ത തരത്തിലുള്ള വ്യത്യസ്തമായ മേക്കിങ് ആണ് ചിത്രത്തിലുള്ളത്.
വാനിക്ക് ബെൻ, കലൈ കിംഗ്സ്റ്റൺ, അമിത് ജോളി ബാസ്റ്റിൻ എന്നിവർ ഒരുക്കുന്ന അഞ്ച് ഹൈ വോൾടേജ് ആക്ഷൻ രംഗങ്ങളും കാർ ചേസ് രംഗങ്ങളും ചിത്രത്തിലുണ്ട്. ഹക്കിം ഷാജഹാൻ, അശോകൻ, വിജയരാഘവൻ, മധുപാൽ, ശങ്കർ രാമകൃഷ്ണൻ, നക്ഷത്ര, ഐറാ, നിഷാന്ത് സാഗർ, നന്ദു, നൗഷാദ് ബോംബെ, ജിജോയ് രാജഗോപാൽ, ഖാലിദ് റഹ്മാൻ, സഞ്ജു ശിവറാം, സുധി കോപ്പ, ബീന ചന്ദ്രൻ, സന അൽതാഫ്, കൃഷ്ണൻ ബാലകൃഷ്ണൻ, ദിനേശ് ആലപ്പുഴ, റോണി വർഗീസ്, മനോജ് കെ യൂ, ഇർഷാദ് അലി, സുധി കോഴിക്കോട്, മഹേന്ദ്രൻ, ആൽബിൻ അലക്സ്, ജിതിൻ മദനൻ തുടങ്ങിയ വലിയൊരു താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

