ദക്ഷിണേന്ത്യൻ വിപണിയിൽ നിന്ന് മറ്റൊരു പ്രമുഖ ജ്വല്ലറി ശൃംഖല കൂടി ഓഹരി വിപണിയിലേക്ക് പ്രവേശിക്കുന്നു. ചെന്നൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ലളിത ജ്വല്ലറിയാണ് പ്രാരംഭ ഓഹരി വിൽപനയ്ക്കുള്ള (ഐപിഒ) ഒരുക്കങ്ങൾ പൂർത്തിയാക്കിയിരിക്കുന്നത്.
വിപണിയിൽ നിന്ന് മൊത്തം 1700 കോടി രൂപയാണ് കമ്പനി സമാഹരിക്കാൻ ലക്ഷ്യമിടുന്നത്. ഇതിൽ 1200 കോടി രൂപ പുതിയ ഓഹരികൾ ഇഷ്യൂ ചെയ്തുകൊണ്ടും, 500 കോടി രൂപ ഓഫർ ഫോർ സെയിലിലൂടെയും (ഒഎഫ്എസ്) ആയിരിക്കും കണ്ടെത്തുക.
ഒരോഹരിക്ക് 190-201 രൂപയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്. ഏപ്രിൽ 17 മുതൽ 19 വരെ നിക്ഷേപകർക്ക് സബ്സ്ക്രൈബ് ചെയ്യാം.
ഓഹരികളുടെ ലിസ്റ്റിങ് ഓഗസ്റ്റ് 24നായിരിക്കും നടക്കുക. തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക, പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങളിലായി ആകെ 61 ഷോറൂമുകളാണ് ലളിത ജ്വല്ലറിക്കുള്ളത്.
ഒരു സ്റ്റോറിൽ നിന്ന് ഏറ്റവും ഉയർന്ന വരുമാനം നേടുന്ന ജ്വല്ലറി ശൃംഖലയാണ് തങ്ങളെന്ന് കമ്പനി അവകാശപ്പെടുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ വരുമാനം 48 ശതമാനം വർധിച്ച് 25,023.9 കോടി രൂപയിലെത്തിയിരുന്നു.
കൂടാതെ, അറ്റാദായം 177 ശതമാനം വർധിച്ച് 1009.8 കോടി രൂപയായും ഉയർന്നു. ഐപിഒ വഴി സമാഹരിക്കുന്ന തുക പ്രധാനമായും ഷോറൂം ശൃംഖലയുടെ വിപുലീകരണത്തിനായി വിനിയോഗിക്കും.
ഇതിനുപുറമെ, മറ്റ് ആറ് കമ്പനികളും ഈ ആഴ്ച ഐപിഒയുമായി വിപണിയിലെത്തുന്നുണ്ട്. ആകെ 6400 കോടി രൂപയുടെ നിക്ഷേപ അവസരമാണ് ഇതിലൂടെ ലഭ്യമാകുന്നത്.
ബ്ലാക്സ്റ്റോണിന്റെ പിന്തുണയുള്ള ഹൊറൈസൺ ഇൻഡസ്ട്രിയൽ പാർക്ക് 2600 കോടി രൂപയാണ് വിപണിയിൽ നിന്ന് സമാഹരിക്കുന്നത്. പൂർണമായും ഫ്രഷ് ഇഷ്യൂവായി എത്തുന്ന കമ്പനിയുടെ ഒരോഹരിക്ക് 57-60 രൂപ വരെയാണ് പ്രൈസ് ബാൻഡ്.
വായ്പകൾ തിരിച്ചടയ്ക്കാനാണ് ഈ ഫണ്ട് ഉപയോഗിക്കുന്നത്. കമ്പനിയുടെ ആകെ മൂല്യം 17,298 കോടി രൂപയായി കണക്കാക്കിയിരിക്കുന്നു.
ചിത്രം: സൺഷൈൻ പിക്ച്ചേഴ്സ്
‘ദി കേരള സ്റ്റോറി’ സിനിമയുടെ നിർമാതാവായ വിപുൽ ഡി. ഷാ പ്രൊമോട്ടറായ സൺഷൈൻ പിക്ച്ചേഴ്സും ഐപിഒ വഴി നിക്ഷേപകർക്ക് മുന്നിലെത്തുന്നുണ്ട്.
282 കോടി രൂപയാണ് കമ്പനി സമാഹരിക്കുന്നത്. ഇത് പൂർണമായും ഒഎഫ്എസ് ആണ്.
പുതിയ ഓഹരികൾ ഒന്നും തന്നെ ഇഷ്യൂ ചെയ്യുന്നില്ല. പ്രൊമോട്ടർമാരായ വിപുൽ ഷായും ഭാര്യ ഷെഫാലി ഷായും ചേർന്ന് 30.37 ലക്ഷം ഓഹരികളാണ് വിറ്റഴിക്കുന്നത്.
മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മൊത്തക്കച്ചവട ജ്വല്ലറി കമ്പനിയായ ശങ്കേഷ് ജ്വല്ലറിയും ഐപിഒ പ്രഖ്യാപിച്ചിട്ടുണ്ട്.
367 കോടി രൂപയുടെ ഈ ഐപിഒ ഓഗസ്റ്റ് 18ന് ആരംഭിക്കും. ഇതോടൊപ്പം ഗജ ഓൾടർനേറ്റീവ് അസറ്റ് മാനേജ്മെന്റ് കമ്പനി 550 കോടി രൂപയും (പ്രൈസ് ബാൻഡ് 152-160 രൂപ), തെംപ്സെൻസ് ഇൻസ്ട്രുമെന്റ് 95 കോടി രൂപയും, ഓഗ്മോന്റ് എന്റർപ്രൈസസ് 825 കോടി രൂപയും, സ്കൈ വേയ്സ് എയർസർവീസസ് 583 കോടി രൂപയും വിവിധ ഘട്ടങ്ങളിലായി വിപണിയിൽ നിന്ന് സമാഹരിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

