ഓണക്കാലം എത്തുന്നതിന് മുൻപ് തന്നെ വിപണിയിൽ വാഴയില വില ഉയരുന്നു. കുറവിലങ്ങാട് മേഖലയിൽ തിരുവോണത്തിന് ദിവസങ്ങൾ ബാക്കിനിൽക്കെയാണ് അതിർത്തി കടന്നെത്തുന്ന വാഴയിലയ്ക്ക് വില വർധിച്ചിരിക്കുന്നത്.
അത്തം പിറന്നതോടെ തന്നെ ഒരു തൂശനിലയുടെ വില 6 രൂപയിലെത്തി കഴിഞ്ഞു. തിരുവോണ നാളുകൾ അടുത്തെത്തുമ്പോൾ ഈ വില 10 രൂപയ്ക്ക് മുകളിലേക്ക് ഉയരുമെന്നാണ് വ്യാപാരികൾ നൽകുന്ന സൂചന.
ഓണസദ്യയ്ക്ക് ഇലയൊരുക്കാൻ മലയാളികൾ തയാറെടുക്കുമ്പോൾ വരും ദിവസങ്ങളിൽ വില വീണ്ടും വർധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

