കനത്ത മഴയും വെള്ളക്കെട്ടും തുടരുന്ന സാഹചര്യത്തിൽ ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി ബാധകമാക്കിയിരിക്കുന്നത്.
ഇതിനുപുറമെ പത്തനംതിട്ട ജില്ലയിലും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
സുരക്ഷ മുൻനിർത്തി തിരുവല്ല താലൂക്കിലെ 10 വിദ്യാലയങ്ങൾക്കും കോഴഞ്ചേരി താലൂക്കിലെ 2 അങ്കണവാടികൾക്കുമാണ് ജില്ലാ കളക്ടർ എ നിസാമുദ്ദീൻ നാളെ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. കാലവർഷക്കെടുതിയിൽ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ നേരിട്ട
രണ്ട് ജില്ലകളാണ് പത്തനംതിട്ടയും കോട്ടയവും. സമാനതകളില്ലാത്ത ദുരന്ത മുഖത്തിലൂടെയാണ് കോട്ടയം കടന്നുപോയത്.
മീനച്ചിലാറ്റിലെ ജലനിരപ്പ് താഴ്ന്നിട്ടുണ്ടെങ്കിലും നിലവിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുകയാണ്. കോട്ടയം – കുമരകം റോഡിൽ ചെങ്ങളം ഭാഗത്ത് വെള്ളക്കെട്ട് രൂക്ഷമാണ്.
കുമരകം, തിരുവാർപ്പ്, ആയിമനം, ആർപ്പുക്കര തുടങ്ങിയ പ്രദേശങ്ങളിൽ ഇതുവരെയും വെള്ളം ഇറങ്ങിയിട്ടില്ല. ജില്ലയിൽ ആകെ 99 ദുരിതാശ്വാസ ക്യാമ്പുകളാണ് നിലവിലുള്ളത്.
പത്തനംതിട്ട ജില്ലയിലെ ആറന്മുളയിൽ ചിലയിടങ്ങളിൽ മാത്രമാണ് ഇപ്പോൾ വെള്ളക്കെട്ടുള്ളത്.
റാന്നിയിലും കോന്നിയിലും വെള്ളമിറങ്ങിയിട്ടുണ്ട്. എന്നാൽ തിരുവല്ല താലൂക്കിൽ ദുരിതത്തിന് ഇനിയും അറുതിയായിട്ടില്ല.
അപ്പർ കുട്ടനാട്ടിൽ രണ്ടടിയോളം മാത്രമാണ് വെള്ളം കുറഞ്ഞത്. നിരണം പഞ്ചായത്തിൽ കടുത്ത ദുരിത സാഹചര്യമാണ് ഇപ്പോഴും നിലനിൽക്കുന്നത്.
പത്തനംതിട്ടയിൽ ആകെ 62 ദുരിതാശ്വാസ ക്യാമ്പുകളാണുള്ളത്. ഇതിൽ 55 ക്യാമ്പുകളും തിരുവല്ല താലൂക്കിലാണ് പ്രവർത്തിക്കുന്നത്.
നിലവിലും 5550 കുടുംബങ്ങൾ ഈ ക്യാമ്പുകളിൽ കഴിയുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

