മുതലപ്പൊഴിയിൽ കായലിൽ വീണ മത്സ്യത്തൊഴിലാളിയ്ക്കായുള്ള തിരച്ചിൽ ഇന്നത്തേക്ക് അവസാനിപ്പിച്ചു. സ്ഥലത്ത് വെളിച്ചക്കുറവ് അനുഭവപ്പെട്ടതിനെ തുടർന്ന് രക്ഷാപ്രവർത്തനം ദുസ്സഹമായ സാഹചര്യത്തിലാണ് തിരച്ചിൽ താൽക്കാലികമായി നിർത്തിവെച്ചത്.
നാളെ രാവിലെ മുതൽ തെരച്ചിൽ വീണ്ടും പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇന്ന് വൈകിട്ട് 5.30 നായിരുന്നു വള്ളത്തിൽ നിന്ന് തൊഴിലാളി കായലിലേക്ക് വീണത്.
അഞ്ചുതെങ്ങ് സ്വദേശിയായ പ്രവീൺ ആണ് കായലിൽ വീണ് കാണാതായത്. ആൻ്റണി അൽഫോൺസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള വള്ളത്തിൽ ജോലിക്കായി പോയതായിരുന്നു അദ്ദേഹം.
മത്സ്യബന്ധനം പൂർത്തിയാക്കി മടങ്ങി വരുന്നതിനിടയിൽ അഴിമുഖം കടന്ന് കായലിലേക്ക് പ്രവേശിക്കുന്ന വേളയിൽ ഇയാൾക്ക് അപസ്മാരം അനുഭവപ്പെടുകയും തുടർന്ന് കായലിലേക്ക് വീഴുകയുമായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

