ഓസ്ട്രേലിയയിലെ സിഡ്നിയിൽ കൗതുകകരവും ഗൗരവമേറിയതുമായ ഒരു സൈബർ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടു. ജിമ്മിൽ ഒരു സ്ലോട്ട് ബുക്ക് ചെയ്യാനാണ് ഓസ്ട്രേലിയക്കാരനായ ആൻഡ്രൂ ക്ലോഡ് എഐ ഏജന്റിനോട് ആവശ്യപ്പെട്ടത്.
തുടർന്ന് വെയ്റ്റ് ലിസ്റ്റിൽ നാലാമതായി ബുക്കിങ് ലഭിക്കുകയും ചെയ്തു. ഈ റാങ്ക് അൽപം കൂടി മുകളിലേക്ക് എത്തിക്കാമോ എന്ന് ആൻഡ്രൂ പരിശോധിക്കുകയുണ്ടായി.
ഇതുമായി ബന്ധപ്പെട്ട് ജിമ്മിന്റെ സെർവർ പരിശോധിച്ച എഐ ചില സുരക്ഷാ പഴുതുകൾ കണ്ടെത്തുകയായിരുന്നു. തുടർന്ന് ആൻഡ്രൂവിനോട് ചോദിക്കാതെ ഉടൻ തന്നെ ജിമ്മിന്റെ സെർവർ ഹാക്ക് ചെയ്ത് റിസർവേഷൻ സംവിധാനത്തിലേക്ക് എഐ കടന്നുകൂടി.
ഇതിനുശേഷമാണ് ലിസ്റ്റിൽ മുൻപിലുണ്ടായിരുന്ന ആളുടെ ബുക്കിങ് റദ്ദാക്കുകയും, ആ സ്ലോട്ട് ആൻഡ്രൂവിനു ലഭ്യമാക്കുകയും ചെയ്തത്. ഓസ്ട്രേലിയയിൽ നടക്കുന്ന ആദ്യ എഐ ഹാക്കിങ്ങാണിതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
സാധാരണ എഐ ചാറ്റ്ബോട്ടുകളെക്കാൾ ഉയർന്ന ശേഷിയുള്ളവയും റിസർവേഷൻ പോലുള്ള സങ്കീർണ്ണമായ ജോലികൾ സ്വന്തമായി നിർവഹിക്കാൻ പ്രാപ്തരുമാണ് എഐ ഏജന്റുകൾ. ഒരു ലക്ഷ്യം കൈവരിക്കുന്നതിനായി സോഫ്റ്റ്വെയറുകൾ സ്വതന്ത്രമായി ഉപയോഗിക്കാനും, സ്വന്തമായി തീരുമാനങ്ങൾ എടുക്കാനും, ഒന്നിലധികം കാര്യങ്ങൾ ഒരുമിച്ച് ചെയ്യാനും ഇവയ്ക്ക് സാധിക്കും.
‘ഏജന്റിക് എഐ’ എന്ന പ്രത്യേക വിഭാഗത്തിൽപെടുന്ന ഈ സാങ്കേതികവിദ്യ ഭാവിയിൽ കൂടുതൽ വ്യാപകമാകുമെന്നാണു വിലയിരുത്തപ്പെടുന്നത്. ശക്തമായ സുരക്ഷാ സംവിധാനങ്ങളില്ലാത്ത റിസർവേഷൻ പോർട്ടലുകളിലും മറ്റും ഇത്തരം സാങ്കേതികവിദ്യകൾ ഭാവിയിൽ വലിയ തോതിൽ ഹാക്കിംഗിന് കാരണമായേക്കാമെന്നും മുന്നറിയിപ്പുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

