രാജ്യത്തിന്റെ സുപ്രധാന മേഖലകളെ ലക്ഷ്യമിട്ട് നടന്ന സൈബർ ആക്രമണങ്ങൾ വിജയകരമായി ചെറുത്തുതോൽപ്പിച്ച് യുഎഇ. യുഎഇ സൈബർ സുരക്ഷാ കൗൺസിൽ ആണ് ഇതുസംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടത്.
രാജ്യത്തിന്റെ വ്യോമയാനം, ഊർജ്ജം, വിദ്യാഭ്യാസം തുടങ്ങിയ അതിനിർണായക മേഖലകളാണ് ആക്രമണ ലക്ഷ്യമായിരുന്നത്. സമയബന്ധിതമായ ഇടപെടലിലൂടെ രാജ്യത്തെ പ്രധാന സംവിധാനങ്ങൾക്കും അവശ്യ സേവനങ്ങൾക്കും യാതൊരുവിധ തകരാറുകളും തിരിച്ചടികളും നേരിട്ടിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
നിലവിൽ സർക്കാർ സ്ഥാപനങ്ങളും വാണിജ്യ സംരംഭങ്ങളും രാജ്യവ്യാപകമായി തങ്ങളുടെ സൈബർ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കി വരികയാണ്. ഇതിനിടയിൽ, ഇന്ത്യൻ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടുള്ള ആകർഷകമായ പുതിയ പ്രഖ്യാപനവുമായി അബുദാബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പ് രംഗത്തെത്തിയിട്ടുണ്ട്.
ഇന്ത്യൻ യാത്രികരെ ആകർഷിക്കുന്നതിന്റെ ഭാഗമായി സൗജന്യ യുഎഇ എൻട്രി വിസ നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. നിശ്ചിത ട്രാവൽ പങ്കാളികൾ വഴി അബുദാബിയിലേക്ക് ഹോളിഡേ പാക്കേജ് ബുക്ക് ചെയ്യുന്ന അർഹരായ ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
ഓഗസ്റ്റ് 1 മുതൽ ഒക്ടോബർ 31 വരെയാണ് ഈ പ്രത്യേക ഓഫർ ലഭ്യമാക്കിയിട്ടുള്ളത്. പൈലറ്റ് പദ്ധതിയുടെ ആദ്യ ഘട്ടമെന്ന നിലയിൽ 20,000 വിസകൾക്കാണ് ഈ സൗജന്യം ലഭിക്കുക.
ഇന്ത്യയിൽ നിന്നും യാത്ര തിരിക്കുന്ന ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് മാത്രമാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്. ഓഫർ സ്വന്തമാക്കുന്നതിനായി സഞ്ചാരികൾ ചില വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ട്.
അബുദാബിയിലെ ഹോട്ടലിൽ കുറഞ്ഞത് തുടർച്ചയായി മൂന്ന് രാത്രികളെങ്കിലും താമസം ബുക്ക് ചെയ്തിരിക്കണം. കൂടാതെ ഇന്ത്യയിൽ നിന്നുള്ള റിട്ടേൺ വിമാന ടിക്കറ്റും കൈവശം ഉണ്ടായിരിക്കേണ്ടതാണ്.
അംഗീകൃത ട്രാവൽ ഏജൻസികൾ വഴിയോ ഔദ്യോഗിക ഓൺലൈൻ ട്രാവൽ ഏജൻസികൾ വഴിയോ മാത്രമേ പാക്കേജ് ബുക്ക് ചെയ്യാവൂ. വ്യക്തിഗതമായി അപേക്ഷ സമർപ്പിക്കുന്നവർക്ക് ഈ ആനുകൂല്യം ലഭിക്കുന്നതല്ല.
അംഗീകൃത പങ്കാളികൾ വഴി ബുക്ക് ചെയ്യുന്ന പാക്കേജുകൾക്ക് മാത്രമാണ് ഇത് ബാധകമായിട്ടുള്ളത്. ഇന്ത്യൻ സഞ്ചാരികൾക്കായി നൽകുന്ന എൻട്രി വിസയുടെ തുക പൂർണ്ണമായും വഹിക്കുന്നത് അബുദാബി സംസ്കാരിക വിനോദസഞ്ചാര വകുപ്പ് ആണ്.
ട്രാവൽ ഏജൻസികൾക്ക് രണ്ട് വ്യത്യസ്ത രീതികളിൽ ഈ പദ്ധതിയുടെ ഭാഗമാകാൻ സാധിക്കുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

