തിരുവനന്തപുരം ജില്ലയിലെ പാലോട് നടന്ന സംഭവമാണിത്. കഴിഞ്ഞദിവസം നടന്ന സംസ്കൃതം കെ ടെറ്റ് പരീക്ഷയിൽ സി കോഡ് ചോദ്യപ്പേപ്പറിലെ ഒന്നാമത്തെ ചോദ്യം ‘മധുരസ്മിതം’ എന്ന സംസ്കൃതം സിനിമ സംവിധാനം ചെയ്തത് ആരാണ് എന്നായിരുന്നു.
പാലോട് കൊല്ലായിൽ എസ്എൻയുപി സ്കൂളിലെ സംസ്കൃതം അധ്യാപകൻ ജെ.സുരേഷ്കുമാർ ചോദ്യം കണ്ട് ഞെട്ടിയെങ്കിലും അഭിമാനപൂർവം ഉത്തരമെഴുതി– ജെ.സുരേഷ്കുമാർ. സുരേഷ് ഗായത്രി എന്ന പേരിൽ 2020 ൽ ആണ് നൂറിലേറെ കുട്ടികളെ വെച്ച് ഈ സിനിമ സംവിധാനം ചെയ്തത്.
ലോകത്തെ ആദ്യ കുട്ടികളുടെ സംസ്കൃതം സിനിമയായാണ് ‘മധുരസ്മിതം’ അറിയപ്പെടുന്നത്. കേരളത്തിൽ വിവിധ തിയറ്ററുകളിൽ പ്രദർശിപ്പിച്ച ഈ ചിത്രം നിലവിൽ വിവിധ രാജ്യങ്ങളിലെ ഫെസ്റ്റുകളിൽ പ്രദർശിപ്പിച്ചു വരുന്നുണ്ട്.
കൂടാതെ ഈ സിനിമ യൂട്യൂബിലും ലഭ്യമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

