അഹമ്മദാബാദിലെ ഒരു വനിതാ ഹോസ്റ്റലിൽ അതിക്രമം നടക്കുകയും യുവതി പീഡനത്തിനിരയാവുകയും ചെയ്ത സംഭവത്തിൽ സെക്യൂരിറ്റി ജീവനക്കാരൻ പിടിയിലായി. ഉത്തർപ്രദേശ് സ്വദേശിയായ ധരം സിങ് ആണ് പോലീസ് പിടിയിലായത്.
പോലീസ് കസ്റ്റഡിയിൽ ഇരിക്കെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഉദ്യോഗസ്ഥർ വെടിവച്ചു വീഴ്ത്തുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം അരങ്ങേറിയത്.
അഹമ്മദാബാദിലെ വനിതാ ഹോസ്റ്റലിൽ വെറും ആറുദിവസം മുൻപ് മാത്രമാണ് സുരക്ഷാ ജീവനക്കാരനായി പ്രതി ധരം സിങ് ജോലിക്കെത്തിയത്. രാത്രി പത്തുമണിയോടെ കെട്ടിടത്തിന്റെ ടെറസിലെത്തിയ ഇയാൾ, ആ സമയത്ത് അവിടെയുണ്ടായിരുന്ന 22 കാരിയായ യുവതിയെ പിന്നിൽ നിന്നും ആക്രമിക്കുകയായിരുന്നു.
യുവതിയുടെ കഴുത്തിൽ വയർ കുരുക്കി ശ്വാസം മുട്ടിച്ച് ബോധരഹിതയാക്കിയ ശേഷമാണ് പ്രതി ലൈംഗികമായി പീഡിപ്പിച്ചത്. തുടർന്ന് ടെറസിലേക്കുള്ള വാതിൽ അകത്തുനിന്ന് പൂട്ടിയ ശേഷം പെൺകുട്ടിയുടെ ഫോണുമായി ഇയാൾ കടന്നുകളയുകയായിരുന്നു.
സംഭവത്തെ തുടർന്ന് ഊർജിതമായ അന്വേഷണം ആരംഭിച്ച പോലീസ് വൈകാതെ തന്നെ പ്രതിയെ വളഞ്ഞുപിടിച്ചു. എന്നാൽ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ ധരം സിംഗിന്റെ കാലിൽ ഉദ്യോഗസ്ഥർ വെടിവയ്ക്കുകയായിരുന്നു.
ഈ സംഭവത്തിനിടയിൽ ഒരു പോലീസുകാരനും പരിക്കേറ്റിട്ടുണ്ട്. പ്രതി നേരത്തെ തന്നെ യുവതിയുടെ നീക്കങ്ങൾ കൃത്യമായി നിരീക്ഷിച്ചിരുന്നതായാണ് പ്രാഥമിക വിവരം.
ഇയാളെ ഹോസ്റ്റലിൽ ജോലിക്കായി നിയമിച്ച സെക്യൂരിറ്റി ഏജൻസിക്കെതിരെയും ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

