
കൊച്ചി: യുവതിയെ മർദ്ദിച്ച് പരുക്കേൽപ്പിച്ച ശേഷം ഒളിവിൽ പോയ ഭർതൃമാതാവിന്റെ ആൺ സുഹൃത്ത് പിടിയിൽ. അതിരപ്പിളളിയിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന വി ആർ സത്യവാനാണ് പിടിയിലായത്.
ക്രൂരമായ മർദ്ദനത്തെ തുടർന്ന് മുഖത്തും ശരീരത്തിലും പരുക്കുകളേറ്റ യുവതി കറുകുറ്റി അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഭർതൃമാതാവും അവരുടെ ആൺസുഹൃത്തും തൃശൂർ കൊരട്ടിയിലെ വീട്ടിൽ മുറിയടച്ചിരുന്ന് സംസാരിക്കുന്നത് താൻ ഫോണിൽ റെക്കോർഡ് ചെയ്തതാണ് മർദനത്തിന് കാരണമെന്നാണ് യുവതി
പറയുന്നത്.
ആൺസുഹൃത്തുമായുള്ള ഇവരുടെ ബന്ധം മകനും ചോദ്യം ചെയ്തിരുന്നു എന്നും വിവാഹം കഴിഞ്ഞത് മുതൽ ഇത് അറിയാതിരിക്കാൻ വേണ്ടി ഇവർ തന്നെ മർദിച്ചുകൊണ്ടിരിക്കുകയാണെന്നും യുവതി ആരോപിച്ചിരുന്നു. ഇത് രണ്ടാം തവണയാണ് യുവതി ആശുപത്രിയിലാകുന്നത്. നേരത്തെയും ഇത്തരത്തിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]