ഡെറാഡൂൺ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് നടന്നുവന്ന പരിപാടിയുടെ ക്രമീകരണങ്ങൾക്കിടെയുണ്ടായ അപകടത്തിൽ കോൺഗ്രസ് നേതാവ് ദാരുണമായി അന്തരിച്ചു. അമർ മേത്തയാണ് ഡെറാഡൂണിലെ ഒരു സ്കൂൾ അങ്കണത്തിൽ വെച്ച് മരണപ്പെട്ടത്.
പരിപാടിയുടെ മുന്നൊരുക്കങ്ങൾ നടക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി ഉയരത്തിൽ നിന്ന് ഇരുമ്പ് കട്ടർ തലയിൽ പതിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അമർ മേത്തയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രാഹുൽ ഗാന്ധിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘ഛാത്രോം കി ഗൂഞ്ച്’ എന്ന പരിപാടിയുടെ നടത്തിപ്പ് ചുമതലയിലുണ്ടായിരുന്ന വ്യക്തിയാണ് ഇദ്ദേഹം. വേദി നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുമ്പോൾ മേൽനോട്ടത്തിനായി താഴെ നിൽക്കുകയായിരുന്നു അമർ മേത്ത.
ഇതിനിടയിലാണ് മുകളിൽ നിന്ന് ഇരുമ്പ് മുറിക്കാൻ ഉപയോഗിക്കുന്ന ഉപകരണം അദ്ദേഹത്തിന്റെ തലയിലേക്ക് പതിച്ചത്. വലിയൊരു പരിപാടിയുടെ ആഹ്ലാദകരമായ ഒരുക്കങ്ങൾക്കിടെ സംഭവിച്ച ഈ ദാരുണാന്ത്യം പ്രദേശത്ത് വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

